
ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നികിത ദത്ത. 2012 ലെ ഫെമിന മിസ് ഇന്ത്യയുടെ ഫൈനലിസ്റ്റ് എന്ന നിലയിൽ താരം ഒരുപാട് ആരാധകരെ നേടി. ലെകർ ഹം ദീവാന ദിൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയത്തിൽ താരം അരങ്ങേറ്റം കുറിച്ചു. ആ സിനിമയിൽ ഒരു സഹകഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എങ്കിലും താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു.



സിനിമ മേഖലയിലും താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഡ്രീം ഗേൾ എന്ന ഷോയിലൂടെയാണ് ടെലിവിഷൻ മേഖലയിൽ താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ഏക് ദുജേ കേ വാസ്തേ എന്ന ചിത്രത്തിലെ സുമൻ തിവാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. 2014 മുതൽ ഇതുവരെയും സിനിമയിലും ടെലി വിഷൻ മേഖലയിലും താരം സജീവമായി പ്രവർത്തിക്കുന്നു.



2018-ൽ ഗോൾഡ് എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. തൊട്ടടുത്ത വർഷം കബീർ സിംഗ് എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം നിറഞ്ഞ കയ്യടിയാണ് നേടിയത്. ത്രില്ലറായ ദി ബിഗ് ബുൾ, ഹൊറർ ഡ്രാമയായ ഡൈബ്ബുക്ക് എന്നീ സിനിമകളിലും താരം മികച്ച രീതിയിൽ അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തു.



താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യയുടെ 2012 പതിപ്പിൽ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളിൽ ഒരാളാവുകയും ചെയ്തു. സൗന്ദര്യം മത്സരങ്ങളിൽ പങ്കെടുത്തു വിജയിയായതിന് ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ലഭിച്ച അവസരങ്ങൾ താരം വളരെ മികച്ച രൂപത്തിൽ ഉപയോഗിക്കുകയും ചെയ്തു.



2015-ൽ ലൈഫ് ഓകെയുടെ ഡ്രീം ഗേൾ – ഏക് ലഡ്‌കി ദീവാനി സി എന്ന സീരിയലിലാണ് ടെലിവിഷൻ മേഖലയിൽ താരം പ്രത്യക്ഷപ്പെടുന്നത്. 2016-ൽ സോണി എന്റർടൈൻമെന്റ് ടെലിവിഷന്റെ ഏക് ദുജെ കേ വാസ്തേ എന്ന പരമ്പരയിൽ നമിക് പോളിനൊപ്പം താരം അഭിനയിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും ഇതിലൂടെ താരത്തിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.



2019 ൽ MX പ്ലെയറിന്റെ യഥാർത്ഥ പരമ്പരയായ ആഫത്ത് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ വെബ് സീരിസ് അരങ്ങേറ്റം നടത്തിയത്. വിവാഹ മോചിതയായ തിത്‌ലിയുടെ വേഷം ആണ് താരം ആഫത്തിൽ അവതരിപ്പിച്ചത്. തന്നിലൂടെ കടന്നു പോയ മേഖലകളിലും കഥാപാത്രങ്ങളിലും തന്റെ പരിപൂർണ മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എടുക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഡൽഹി ഫോട്ടോകൾ ആരാധകർക്കിടയിൽ വലിയ വളരെ പെട്ടെന്നാണ് പ്രചരിച്ചിരിക്കുന്നത്. പല്ലി പോസ് എന്ന് സ്വയം ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.





