
Pinkvilla അതിന്റെ ആദ്യത്തെ അവാർഡ് ഷോ മുംബയിൽ വെച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. Pinkvilla Style Icons അവാർഡ് ആണ് ജൂൺ 16 ന് മുംബൈയിലെ JW മാരിയറ്റിൽ നടന്നത്. വിനോദം മാത്രമല്ല, സ്‌പോർട്‌സ്, ഫാഷൻ ഡിസൈനിംഗ്, ബിസിനസ്സ് എന്നിവയും അതിലേറെയും മേഖലകളിൽ നിന്നുമുള്ള സെലിബ്രിറ്റികളുടെ ശൈലിയും ഫാഷൻ സെൻസും ആകിഷമാക്കിയ ഒരു ഉത്സവം തന്നെയായിരുന്നു അവാർഡ് നിശ.



താരനിബിഡമായിരുന്നു പരിപാടി. രൺവീർ സിംഗ്, അനിൽ കപൂർ, കാർത്തിക് ആര്യൻ, സാറാ അലി ഖാൻ മുതൽ കരൺ ജോഹർ, കൃതി സനോൺ, അർജുൻ കപൂർ, കിയാര അദ്വാനി, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരെല്ലാം പിങ്ക്വില്ല സ്റ്റൈൽ ഐക്കൺസ് അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. മികച്ചതും അർഹരായവരുമായ വിജയികളെയും അവാർഡ് ചടങ്ങിൽ പ്രഖ്യാപിക്കുകയുണ്ടായി.



ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചില താരങ്ങളുടെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരങ്ങൾ ഓരോരുത്തരും പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താരങ്ങളുടെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായവും നിറഞ്ഞ കയ്യടിയും ഒരുപാട് കാഴ്ചക്കാരെയും ലഭിച്ചത്.



വളരെ നയന മനോഹരിയായാണ് ജാൻവി കപൂർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഭിനയത്തിൽ വിസ്മയം തീർക്കുന്നത് പോലെ തന്നെ മികച്ച ഫാഷൻ സെൻസ് കൊണ്ട് ആരാധകർക്കിടയിൽ എപ്പോഴും അത്ഭുതമാകാറുള്ള താരത്തിന്റെ ഫോട്ടോകൾക്കെല്ലാം മികച്ച അഭിപ്രായങ്ങൾ നേടാൻ കഴിയാറുണ്ട്.



താരത്തെ പോലെ തന്നെ സിനിമയോട് അഭേത്യമായ ബന്ധമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നു സ്വന്തം അഭിനയം കൊണ്ടും മനോഹരമായതും സ്വത സിദ്ധവുമായ കഴിവുകൾ കൊണ്ടും അറിയപ്പെടുന്ന താരമാണ് സാറ അലി ഖാൻ. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിച്ചത്.



ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് കൃതി സനോൻ. 2014-ൽ തെലുങ്ക് സൈക്കോളജിക്കൽ ത്രില്ലർ 1: നെനോക്കാഡിൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം ഇതുവരെയും പ്രകടിപ്പിച്ചിട്ടുള്ളത്.



പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് കിയാരാ അധ്വാനി. ഫഗ്ലി എന്ന കോമഡി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം സ്‌പോർട്‌സ് ബയോപിക് സിനിമയായ എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമയിൽ എംഎസ് ധോണിയുടെ ഭാര്യയായി സഹകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ജനപ്രിയ തരമായി മാറുകയും ഒരുപാട് മികച്ച സിനിമകളിലേക്കുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു.



ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ. സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം തുടങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. ഇവരെ കൂടാതെ കാർത്തിക് ആര്യൻ, സാർഥിക്, വാണി കപൂർ, പരിനീതി ചോപ്ര എന്നിവരും പരിപാടിയിൽ പങ്കെടുത്തു.





