
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടി ആണ് സംയുക്ത വർമ്മ. 1999 മുതൽ 2002 വരെ വെറും മൂന്ന് വർഷമാണ് താരം സിനിമയിൽ സജീവമായത്. എങ്കിലും ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് സാധിച്ചു. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം മാറി നിൽക്കുകയാണ്.

1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മൂന്ന് വർഷം കൊണ്ട് താരം 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി എന്നത് താരത്തെ ഇന്നും പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായിത്തിനു പിന്നിലെ കാരണങ്ങളാണ്. മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

ബിജു മേനോൻ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ സിനിമകളിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയവും ഒരുപാട് പ്രശംസകൾ നേടി കൊടുത്തതുമായിരുന്നു. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. അതിനു ശേഷം താരം കുടുംബം ജീവിതത്തിൽ വളരെ സന്തോഷവതിയായി മുന്നോട്ട് പോകുകയാണ്.



വെറും മൂന്ന് വർഷമാണ് താരം അഭിനയത്തിൽ ഉണ്ടായത് എങ്കിലും ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമക്കും 2000 ൽ മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ സിനിമകൾക്കും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു.



ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് താരം എഴുതിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. എന്തിനാണ് യോഗയിലേക്ക് വന്നത് എന്നും യോഗ കൊണ്ട് ജീവിതത്തിൽ വന്ന മാറ്റങ്ങളും എല്ലാം താരം വളരെ സമഗ്രമായി എഴുതിയിട്ടുണ്ട്. രണ്ട് പതിട്ടാണ്ടോളാമായി താരം യോഗ ചെയ്യുന്നു എന്നും ഇപ്പോൾ ഇതൊരു പതിവായി എന്നും താരം എഴുതിയിട്ടുണ്ട്.



ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ എന്നും അതാണ് യോഗ എന്ന പദത്തിന്റെ തന്നെ അർത്ഥം എന്നും താരം എഴുതുന്നു. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം എന്നാണ് ആദ്യമായി താരം എഴുതിയിട്ടുള്ളത്. യോഗ വെറും ഒരു വ്യായാമം അല്ല എന്ന അഭിപ്രായം താരം എഴുതിലൂടെ പങ്കുവെക്കുന്നുണ്ട്.



ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് എന്നിവയിൽ നിന്നുള്ള മാറ്റത്തിനാണ് യോഗ തുടങ്ങിയത് എന്നും രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി എന്നും താരം പറയുന്നു. നോ പറയാൻ പഠിച്ചത് യോഗയിലൂടെയാണ് എന്നും പറഞ്ഞു ചെയ്യിക്കേണ്ടിടത്ത് പറഞ്ഞു ചെയ്യിക്കാനും മേൽക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയിൽ ഇപ്പോൾ പറ്റുന്നുണ്ട് എന്നും താരം എഴുതിയിരിക്കുന്നു.


