തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിച്ചു താരദമ്പതികൾ… നയൻസിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് വിക്കി…

in Entertainments

ഒരുപാട് വർഷങ്ങളുടെ എത്ര നയത്തിനും കാത്തിരിപ്പിനുശേഷം പ്രമുഖ അഭിനയത്രി നയൻതാരയും കമിതാവ് വിഗ്നേഷ് ശിവനും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ആർഭാടപൂർവ്വമാണ് വിവാഹം നടന്നത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

വിവാഹ സത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജനപ്രിയ നായകൻ ദിലീപ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.വിവാഹ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വളരെ പെട്ടെന്നാണ് ഫോട്ടോകൾ വൈറലായി കൊണ്ടിരുന്നത്.

അതിനു ശേഷം താരങ്ങളുടെ ഓരോ നീക്കങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർ അറിയുകയും ചെയ്തിരുന്നു. വിവാഹത്തിനു ശേഷം മാതാപിതാക്കളെ കാണാൻ കേരളത്തിൽ എത്തിയതും ക്ഷേത്ര ദർശനം നടത്തിയതും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിരുന്നു. ഇപ്പോൾ താര ദമ്പതികൾ ഇരുവരും തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷത്തിനു പോയ വിവരങ്ങളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിഘ്നേഷ് തന്നെയാണ് തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വളരെ ക്യൂട്ട് ലുക്കിൽ ആണ് നയൻ‌താരയെ ചിത്രങ്ങളിൽ കാണുന്നത്. യെല്ലോ കളർ ഡ്രസ്സിൽ വളരെ മനോഹരിയായാണ് നയൻ‌താര ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിംപിൾ ഡ്രസ്സിൽ ആണ് ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നത് ഫോട്ടോകളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. തെലുങ്ക് ചിത്രം ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലി ചിത്രം ജവാന്‍ തുടങ്ങിയവയാണ് മറ്റു പ്രൊജക്ടുകള്‍. എന്തായാലും ഒരുപാട് പേരാണ് താരദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നത്.

Vignesh Shivan
Vignesh Shivan

Leave a Reply

Your email address will not be published.

*