ഒടുവിൽ അത് സംഭവിക്കുന്നു.. ഷിയാസ് കരീം വിവാഹിതനാവുന്നു, വിവാഹം നവംബർ 25ന്








അഭിനയവും മോഡലിംഗുമൊക്കെയായി സജീവമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കിട്ടിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്.




വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല. ഇതിന് താഴെ ചിലര്‍ വലിയ വിമര്‍ശനങ്ങളുമായിട്ടും എത്തിയിരുന്നു. ‘ഒര്‍ജിനല്‍ വെഡ്ഡിങ് ഷൂട്ട് തന്നെയാണോ? എങ്കില്‍ ആ ഡ്രസ്സിന്റെ ഇറക്കം കുറച്ച് കൂടി കൂട്ടാമായിരുന്നു’ എന്നാണ് ഒരാളുടെ കമന്റ്.




നവംബര്‍ ഇരുപത്തിയഞ്ചിന് വിവാഹം ഉണ്ടാവുമെന്ന് അനുക്കുട്ടി പറഞ്ഞത് ഷിയാസിക്കയുടെ വിവാഹമായിരുന്നല്ലേ… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. അതേ സമയം കഴിഞ്ഞ വര്‍ഷമാണ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയത്. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു.