അവസാനം ഞാന്‍ ‘യെസ്’ പറഞ്ഞു, ഇനിയെനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയെന്ന് വരും; ഈ വിദേശിയാണോ ലക്ഷ്മി നക്ഷത്രയുടെ പങ്കാളി?








യൂട്യൂബില്‍ തെറ്റിദ്ധരിപ്പിയ്ക്കുന്ന തംപ്‌നെയിലും, വീഡിയോ കണ്ടന്റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പല വിമര്‍ശനങ്ങള്‍ക്കും ലക്ഷ്മി നക്ഷത്ര പാത്രമായിട്ടുണ്ട്. കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പമുള്ള പല വീഡിയോകളും വീഡിയോകളും അത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സുധിയുടെ മണമുള്ള അത്തറ് നിര്‍മിച്ച് രേണുവിന് കൊടുത്തതിനെ ഇന്റസ്ട്രിയിലുള്ള ചിലര്‍ വിമര്‍ശിച്ചതും വാര്‍ത്തയായി.




അത്തരത്തില്‍ ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോയും അതിന് കൊടുത്ത തംപ്‌നെയിലും ചര്‍ച്ചയാവുന്നു. ‘ഞാന്‍ യെസ് പറഞ്ഞു’ എന്ന് മാത്രം തപ്‌നെയില്‍ നല്‍കിയാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ. തംപ് ഇമേജായി കൊടുത്തിരിക്കുന്നത് ഒരു വിദേശിക്കൊപ്പമുള്ള ഫോട്ടോയുമാണ്. വീഡിയോ ഒറ്റ നോട്ടത്തില്‍ കാണുന്ന ആരും, ആ വിദേശിയുടെ പ്രണയാഭ്യര്‍ത്ഥന ലക്ഷ്മി നക്ഷത്ര സ്വീകരിച്ചു എന്ന് മാത്രമേ ചിന്തിക്കൂ. പക്ഷേ കണ്ടന്റ് അതല്ല.




ജോര്‍ജിയയിലാണ് ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയും ടീമും. അവിടെ റഷ്യന്‍ ബോര്‍ഡറില്‍ ഒരു മഞ്ഞു മലയില്‍ ഏതാനും കുറച്ച് മണിക്കൂറുകള്‍ ചെലവവിച്ച വിശേഷങ്ങളാണ് വീഡിയോയില്‍ പറയുന്നത്. അവിടെ എവിടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ‘യെസ്’ പറയേണ്ടി വന്നത് എന്ന് വ്യക്തമല്ല. ആ വിദേശിയെ ഏതാനും മിനിട്ടുകളുടെ പരിചയത്തില്‍, ‘ലക്ഷ്മി നമുക്ക് പോകാം’ എന്ന് പഠിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം അയാള്‍ നിരന്തരം ആ ഡയലോഗ് പറഞ്ഞപ്പോഴാണ്, ‘ഇങ്ങനെ വിളിച്ചാല്‍ ഞാന്‍ കൂടെ പോകാന്‍ ചാന്‍സ് ഉണ്ട്,




അങ്ങനെയെങ്കില്‍ ഇനിയെനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കാം എന്നും ലക്ഷ്മി പറയുന്നു. അതേ സമയം വളരെ എന്‍ജറ്റിക് ആയ ലക്ഷ്മിയുടെ പുതിയ വീഡിയോ പതിവ് പോലെ ആരാധകര്‍ക്ക് ആവേശം നിറക്കുന്നത് തന്നെയാണ്. ഈ വീഡിയോ നല്‍കുന്ന സന്തോഷത്തെ കുറിച്ച് ആരാധകരുടെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നു. ടെലിവിഷന്‍ ആങ്കറായി ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും റെക്കഗനേഷന്‍ കിട്ടിയത് സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. ആരാധകരുടെ സ്‌നേഹം മാത്രമല്ല നിരവധി അംഗീകാരങ്ങളും സ്റ്റാര്‍മാജിക്കിന് ശേഷം ലക്ഷ്മിയെ തേടിയെത്തി.