ഏറ്റവും സന്തോഷകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ മീനു ലക്ഷ്മി കടന്ന് പോകുന്നത്. കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പേ താരം വെളിപ്പെടുത്തിയിരുന്നു. മീനുവും അനീഷും ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ടെസ്റ്റ് ചെയ്തു നോക്കുന്നതും, പോസ്റ്റീവാണ് എന്ന് കണ്ടപ്പോഴുള്ള സന്തോഷവും, അത് കണ്ട് അനീഷ് ഇമോഷണലാവുന്നതുമൊക്കെയായ വീഡിയോ മീനു ലക്ഷ്മി പങ്കുവച്ചത് ആരാധകര്‍ക്കും സന്തോഷം നല്‍കിയ കാര്യമാണ്.
പ്രെഗ്നന്‍സിയുടെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണ് എന്ന് മീനു ലക്ഷ്മി പറയുന്നു. താന്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞപ്പോള്‍, വേണ്ടപ്പെട്ട ഓരോരുത്തരോടും ആ വാര്‍ത്ത പങ്കുവയ്ക്കുന്നതും, അത് കാണുമ്പോള്‍ അവരെല്ലാം എത്രത്തോളം സന്തോഷിക്കുന്നു എന്നും കഴിഞ്ഞ കുറച്ച് പോസ്റ്റുകളിലൂടെ കാണിച്ചുകൊണ്ടേയിരിക്കുകയാണ് താരം. കുഞ്ഞിന്റെ ഹൃദയത്തുടിപ്പും ഇപ്പോള്‍ മീനുവിന് അറിയാന്‍ സാധിക്കുന്നുണ്ട്. ‘എന്റെയുള്ളില്‍ മറ്റൊരു ഹൃദയത്തുടിപ്പ് കൂടെ’ എന്ന് പറഞ്ഞ് മീനു പങ്കുവച്ച ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ആദ്യത്തെ തവണ പ്രെഗ്നന്റ് ആയതും, അത് അബോര്‍ഷന്‍ ആയതും സോഷ്യല്‍ മീഡിയയിലൂടെ മീനു ലക്ഷ്മി തന്നെ പങ്കുവച്ചിരുന്നു. രണ്ടാമത്തെ ്കാനിങിന് ശേഷം കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് ഇല്ല എന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ രണ്ട് ആഴ്ചയോളം കാത്തിരുന്നു. എന്നാല്‍ ബ്ലീഡിങ് ആയതോടെ അനുഭവിച്ച വേദനയും, മനോവിഷമവും അന്ന് മീനുവും അനീഷും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതല്ല, ക്രോമസോം അബ്‌നോര്‍മാലിറ്റി കാരണമാണ് അത് സംഭവിച്ചിരുന്നത്.
അന്ന് ഒരുപാട് വിഷമിച്ചിരുന്നുവെങ്കിലും, ഇതൊന്നിന്റെയും അവസാനമല്ല വളരെ മികച്ചൊരു യാത്രയുടെ തുടക്കമാണെന്ന് പിന്നീട് മീനു ലക്ഷ്മി പറഞ്ഞിരുന്നു. ഇത് ജീവിതത്തിലെ വലിയൊരു പാഠമാണ്, അത് മനസ്സിലാക്കി ഇനി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയ റീലുകളിലൂടെയാണ് മീനു ലക്ഷ്മി പ്രേക്ഷകര്‍ക്ക് പരിചിതയായത്. അതിന് പുറമെ നിരവധി ടിവി ഷോകളും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം അവിടെ പങ്കുവയ്ക്കുന്നതാണ്. അത്തരത്തില്‍ നടിയുടെ വിവാഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.