ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് സന്തോഷ് വർക്കി, എയറിലാക്കി സോഷ്യൽ മീഡിയ








പുതിയ സിനിമയായ ഹലോ മമ്മിയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി നടത്തിയ പരാമര്‍ശം ചർച്ചയാകുന്നു. ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ” ഞാന്‍ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയല്‍ അല്ലല്ലോ,




കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാര്‍ എല്ലാരും കൂടി കൊട്ടെഷന്‍ കൊടുക്കാന്‍ ചാന്‍സ് കാണുന്നുണ്ട്, രാത്രി 9 മണിക്ക് അണ്ണന്റെ ലൈവ് ഉണ്ടായിരിക്കും, കരണകുറ്റി നോക്കി ഒരെണ്ണം തരട്ടെ, എത്ര തല്ലുകൊണ്ടാലും ഇനിയും തല്ലു വേണമെന്ന് ചോദിച്ചു വാങ്ങുന്നു, അങ്ങ് ചെല്ല് നീ ഒരു ഷേക്ക് ഹാന്‍ഡ് അവള്‍ തന്നില്ല നിനക്ക് പിന്നാ, അതിലും നല്ലത് അവര്‍ക്ക് വല്ല മുതലയുടെയും വായില്‍ തല വയ്ക്കുന്നത്, അങ്ങോട്ട് ചെല്ല് ചൂലെടുത്ത് അടിക്കും, കേരള പോലീസിനെ മെന്‍ഷന്‍ ചെയ്യാന്‍ പറ്റുന്നില്ല.




പരസ്യമായി മീഡിയ ടെ മുന്നില്‍ വന്ന് ഒരു സ്ത്രീയെ ഇയാള്‍ വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നു. ഇതിനെ ഒക്കെ എന്താ പറയേണ്ടത്” എ്ന്നിങ്ങനെയാണ് കമന്റുകള്‍. അതേസമയം ഐശ്വര്യ ലക്ഷ്മിയെ സ്വയം പരിചയപ്പെടുന്ന ആറാട്ടണ്ണന്റെ വീഡിയോയും വൈഖലാകുന്നുണ്ട്. സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയില്‍. ഈ വീഡിയോക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.