സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചുരുളി എന്നായിരുന്നു തന്റെ വട്ടപ്പേരെന്ന് നടി മറീന മൈക്കിൾ. കുട്ടികള്‍ അത് പറഞ്ഞ് കളിയാക്കുമോ എന്ന് പേടിച്ച് തലയില്‍ തട്ടമിട്ടാണ് സ്‌കൂളില്‍ പോയിരുന്നത്. ഇതോടെ ഒരു മുസ്ലിം പയ്യനുമായി താന്‍ പ്രണയത്തിലായെന്ന കഥയുണ്ടാവാനും കാരണമായെന്നും നടി പറയുന്നു. വാക്കുകളിങ്ങനെ
‘ചുരുണ്ട മുടി ഉള്ള എല്ലാവരും തീവ്രവാദിയോ, നക്‌സലേറ്റോ അല്ലെങ്കില്‍ അടിയും പിടിയും
ഉണ്ടാക്കുന്ന ആളുകള്‍ ആണെന്നാണ് പൊതുവേ എല്ലാവരുടെയും വിചാരം. അങ്ങനൊരു ഇമേജ് നേരത്തെ തന്നെ ലഭിച്ച് കഴിഞ്ഞു. അതുപോലെ ബോള്‍ഡ് കഥാപാത്രം കൂടി കിട്ടിയതോടെ ഞാനൊരു അഹങ്കാരിയാണെന്നും മുദ്രക്കുത്തപ്പെട്ടു. പ്ലസ് ടുവില്‍ പഠിക്കുന്ന സമയം വരെ ഞാന്‍ മുടി വല്ലാതെ ചീകി വലിച്ചു കെട്ടുകയും ശേഷം ഒരു തട്ടമിട്ടിട്ടാണ് നടക്കാറുണ്ടായിരുന്നത്. അന്നൊക്കെ എന്റെ മുടി എനിക്ക് ഇന്‍സെക്യൂരിറ്റി ഫീലാണ്
തന്നിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പലരും ചുരുളി എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു. മുടിയില്‍ ഇഷ്ടപ്പെടുന്ന ഒരു ഫാക്ടറും ഇല്ലായിരുന്നു. അമ്മ നല്ലോണം എണ്ണയൊക്കെ ഇട്ട് ചികീ തരും. എന്നാല്‍ അത് അഴിച്ചിട്ട് കഴിഞ്ഞാല്‍ ചുരുണ്ട് ഇങ്ങനെ കിടക്കും. പ്ലസ് ടു വരെ നാട്ടുകാരും കുടുംബക്കാരുമൊക്കെ കരുതിയത് എനിക്ക് ഏതോ മുസ്ലിം പയ്യനുമായി ഇഷ്ടമുണ്ടെന്നാണ്. അങ്ങനെ ഞാന്‍ ഏട്ടായിയുടെ
മോളായി തട്ടമിട്ട് നടക്കുകയാണെന്ന് പലരും വിചാരിച്ചു. പിന്നീട് മോഡലിംഗ് ചെയ്യുന്ന സമയത്താണ് ഇതൊരു ഗുണമായി മാറിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തട്ടമിട്ട് തന്നെയായിരുന്നു നടന്നത്. ചെറിയ പ്രായത്തില്‍ ആരും ഇതുപോലെ ഒന്നും കളിയാക്കരുത്. എല്ലാവര്‍ക്കും അത് ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ആയെന്ന് വരില്ല. എനിക്കന്ന് ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ പ്രായത്തില്‍ എന്റെ തലമുടി പുറത്താരും കണ്ടിട്ടുണ്ടാവില്ല.