കെ സ്‌ക്വാഡ് ഡാന്‍സ് സ്റ്റുഡിയോയുമായി തിരക്കിലാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കുക്കുവും ദീപയും. കൊച്ചിയില്‍ ഒരു സ്റ്റുഡിയോ തുടങ്ങുക എന്നതായിരുന്നു കുക്കുവിന്റെ സ്വപ്‌നം, ഇപ്പോള്‍ ദുബായിലും പുതിയ കെ സ്‌ക്വാഡിന്റെ ഒരു ശാഖ ആരംഭിച്ചിരിക്കുകയാണ്.
ഡി ഫോര്‍ ഡാന്‍സ് കാലം മുതലേ പ്രേക്ഷക പ്രിയം നേടിയ താരമാണ് സുഹൈദ് കുക്കു. പിന്നീട് പല ടെലിവിഷന്‍ ഷോകളിലും ആങ്കറായി വന്നുവെങ്കിലും ഇപ്പോള്‍ ഫുള്‍ ടൈം കൊറിയോഗ്രാഫറായി തിരക്കിലാണ്. യൂട്യൂബിലൂടെ ഭാര്യ ദീപ പോളും സജീവമാണം. കെ സ്‌ക്വാഡ് ഡാന്‍സ് സ്റ്റുഡിയോ എന്ന പേരില്‍ കൊച്ചിയിലും ദുബായിലുമായി തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. പുതിയ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. ക്യു ആന്റ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു രണ്ടു പേരും. വീഡിയോ ഇപ്പോള്‍ കുറവായതിന് കാരണം, തിരക്കായത് കൊണ്ടാണ്. അത് മാത്രമല്ല, യൂട്യൂബിന്റെ മോണിറ്റൈസേഷന്‍ നഷ്ടപ്പെട്ടു. അന്വേിച്ചപ്പോള്‍ മറ്റ് വീഡിയോ യൂട്യൂബിലിട്ടു എന്നാണ് പറയുന്നത്.
ഞാന്‍ എന്റെ വീഡിയോ അല്ലാതെ മറ്റ് വീഡിയോ ഇട്ടിട്ടില്ല. ഇതെങ്ങനെ മാറും എന്ന് പലരോടും ചോദിച്ചു, പഴയ വീഡിയോ മുഴുവന്‍ ഡിലീറ്റി ചെയ്തിട്ട് പുതുതായി തുടങ്ങിയാല്‍ മതിയെന്നാണ് ഒരാള്‍ പറഞ്ഞത്. പക്ഷേ അത് എനിക്ക് പറ്റില്ല. ഇത്രയും കാലം കഷ്ടപ്പെട്ടത് മാത്രമല്ല, അതെല്ലാം ഞങ്ങളുടെ നല്ല ഓര്‍മകളാണ്. പൈസ കിട്ടിയില്ലെങ്കിലും സാരമില്ല വീഡിയോസ് ഡിലീറ്റ് ചെയ്യില്ല. ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളോട് പറയാതിരിക്കുകയുമില്ല- എന്ന് ദീപ വ്യക്തമാക്കി. കെ സ്‌ക്വാഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതലും വന്നത്. ഏറെക്കാലത്തെ സ്വപ്‌നമാണ് കൊച്ചിയില്‍ സ്ഥാപനം ആരംഭിച്ചത്.
അത് ദുബായിലും ആരംഭിച്ചതോടെ രണ്ടു പേരും തിരക്കിലായി. ഉറക്കില്ലാത്ത രാത്രിയായിരുന്നു. 24 ഇന്റു 7 വര്‍ക്കിങ് ആണ്. ആ സമയത്ത് ദീപ കൊച്ചിയിലും, കുക്കു ദുബായിലും ആയിരുന്നു. ആ ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍, ആദ്യത്തെ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലായിരുന്നു പിന്നെ ഡാര്‍ക്ക് അടിച്ചു എന്നാണ് കുക്കു പറഞ്ഞത്. അങ്ങെ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നിട്ടില്ല. പിരിഞ്ഞാലും ഫോണിലൂടെ എന്നും കോണ്ടാക്ടിലുണ്ടാവും. പക്ഷേ ദുബായില്‍ ആയിരുന്നപ്പോള്‍ അതിനും സാധിക്കില്ലായിരുന്നു. എപ്പോഴും കൂടെ ഉണ്ടാവുന്ന ആള്‍ ഇല്ലാതിരിക്കുമ്പോള്‍ വല്ലാത്ത ഫീലിങ് ആണ്.
പക്ഷേ കുറേക്കാലം കാണാതെ കാത്തിരുന്ന്, പിന്നീട് കാണാനുള്ള ദിവസം എണ്ണി കാത്തിരിക്കുന്നതും, കാണുന്നതും ഒക്കെ അതിനെക്കാളൊക്കെ മനോഹരമായ ഒരു ഫീലാണ്. ഇടയ്‌ക്കൊക്കെ ഒരു ഡിസ്റ്റന്‍സ് നല്ലതാണെന്ന് എനിക്ക് തോന്നി എന്ന് കുക്കു പറയുന്നു. കൊച്ചിയിലെ ഹോം ടൂര്‍ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതിപ്പോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറി. അവിടെ എല്ലാം സെറ്റാക്കി വച്ച് ഹോം ടൂര്‍ ചെയ്യുക ഇപ്പോള്‍ സാധിക്കില്ല. ഒരു ഫ്‌ളാറ്റ് സ്വന്തമായി വാങ്ങുക എന്നതാണ് ഇനി ഞങ്ങളുടെ ആഗ്രഹം. അത് വാങ്ങി, മനോഹരമായി ഇന്റീരിയലൊക്കെ ചെയ്തിട്ട് ഹോം ടൂര്‍ കാണിക്കാം എന്ന് രണ്ടു പേരും പറയുന്നു.