ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്‍ വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇംഗ്ലിഷില്‍ ചീത്ത പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണിത്.
വ്യക്തിപരമായ കാര്യങ്ങള്‍ക്കായാണ് വിനായകന്‍ ഗോവയില്‍ പോയത്. ഇതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്ക് തര്‍ക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ല. എന്നാല്‍ ഇത് ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.
സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. ” അദ്ദേഹം മയക്കുമരുന്നിന് അടിമയാണെങ്കിൽ അത്തരം കഴിവുകൾ പാഴായിപ്പോകുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്, ഒന്നുകിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട് എന്തായാലും നല്ലതായി തോന്നുന്നില്ല, അയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്..” എന്നിങ്ങനെ പോകുന്നു കമന്റുകൾ.