നസ്രിയയുടെ ക്യൂട്ട്നെസ്സും.. ആഡംഭര വസ്തുക്കളും ജീവിതവും സിനിമ ലോകത്ത് വീണ്ടും ചർച്ചയാവുന്നു.. സൂക്ഷ്മദാർശിനി നസ്രിയ







മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആണ് നസ്രിയ നസീം (nazriya nazim). തുടരെ സിനിമകൾ ചെയ്യാറില്ല എങ്കിലും മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ നസ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സൂക്ഷ്മദർശിനിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നസ്രിയയുടെ ലൈഫ് സ്റ്റെെൽ ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വസ്ത്രങ്ങൾക്കും ആക്സസറീസിനുമായി വലിയ തുക നസ്രിയ ചെലവഴിക്കാറുണ്ട്.
സൂക്ഷ്മദർശിനിയുടെ പ്രൊമോഷൻ സമയത്ത് നസ്രിയ ധരിച്ച വാച്ചുകൾ ഇതിനുദാഹരണമാണ്. ലക്ഷങ്ങളാണ് പല വാച്ചുകളുടെയും വില. വിലപിടിപ്പുള്ള ഇന്റർനാഷണൽ ബ്രാൻഡുകളുടെ ആക്സസറീസുകളാണ് നസ്രിയ കൂടുതലും ധരിക്കാറുള്ളത്.




ലോഞ്ചിൻസ് എന്ന സ്വിസ് ലക്ഷ്വറി ബ്രാൻഡിന്റെ വാച്ചാണ്. ഒരു അഭിമുഖത്തിൽ നടി ധരിച്ചത്. 3, 54000 രൂപയാണ് ഈ വാച്ചിന്റെ വില. ബൾ​ഗാരി എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സെർപന്റി എന്ന വാച്ചാണ് പേളി മാണിയുടെ ഷോയിൽ എത്തിയപ്പോൾ നസ്രിയ ധരിച്ചത്. 8,41000 രൂപയാണ് വില. പാമ്പുകളുടെ രൂപത്തിലാണ് ഈ വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. പൊതുവെ സിംപിൾ ലുക്കിലാണ് നസ്രിയ എത്താറ്. അതേസമയം കാണുന്ന പോലെ അത്ര സിംപിളല്ല നസ്രിയയുടെ ലുക്കിന് വരുന്ന ചിലവ്. ബ്രാൻഡസ് വസ്ത്രങ്ങളേ നടി തെരഞ്ഞെടുക്കാറുള്ളൂ. സാനിയ ഇയപ്പൻ, പ്രിയ വാര്യർ തുടങ്ങി യുവ നടിമാരെല്ലാം ബ്രാൻഡഡ് ആക്സസറീസിന് പ്രാധാന്യം നൽകുന്നവരാണ്.




എന്നാൽ ഇവർക്കെല്ലാം ഒരുപടി മുകളിലാണ് നസ്രിയയുടെ ഫാഷൻ ​ഗെയിം. താൻ ഡിയോർ എന്ന ബ്രാൻ‍ഡിന്റെ ഹാൻഡ് ബാ​ഗ് വാങ്ങിയതിനെക്കുറിച്ച് നടി സാനിയ ഇയപ്പൻ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. നാല് ലക്ഷം രൂപയുള്ള ഈ ബാ​ഗ് വാങ്ങിയ സമയത്ത് താൻ കരഞ്ഞു എന്നാണ് സാനിയ പറഞ്ഞത്. ചെരുപ്പും ബാ​ഗുമാണ് എനിക്ക് പ്രിയപ്പെട്ടത്. ഒരുപാട് അതിന് വേണ്ടി ചിലവഴിക്കില്ലെങ്കിലും പറ്റുന്നത് പോലെ ചെലവഴിക്കും. ഈ ബാ​ഗ് വാങ്ങിയ സമയത്ത് ഞാൻ ജീവിതത്തിൽ എവിടെയൊക്കെയോ എത്തിയെന്ന് കരുതി. ദുബായിൽ ഒരു ഉദ്ഘാടനത്തിന് പോയതായിരുന്നു. ആ പണം മുഴുവനും ഈ ബാ​ഗിന് വേണ്ടി ചെലവഴിച്ചെന്നും സാനിയ വ്യക്തമാക്കി.