
ഒരു കഘട്ടത്തിന്റെ ഏറ്റവും ഇഷ്ടപെട്ട റൊമാന്റിക് ചിത്രമായിരുന്നു ‘റോജ’ . ദേവരാഗം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്നും ഏവരുടെയും ഹൃദയത്തിൽ നിലകൊള്ളുന്നു. 1992-ൽ ഹിറ്റ് സംവിധയകാൻ മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ പ്രണയ തമിഴ് ചിത്രമായിരുന്നു റോജ. ഈ സിനിമ പിന്നീട് ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെതിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ
എ ആർ റഹ്മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കൂടാതെ മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിൽ നായകനായി, എത്തിയത് ‘അരവിന്ദ് സ്വാമി’, ആയിരുന്നു. നായിക നമ്മൾ മയലായികൾക്ക് ഏറെ പ്രിയങ്കരിയായ മധു എന്ന മധുബാലയും. ആദ്യം നായികയായി പരിഗണിച്ചത് നടി ഐശ്വര്യയെ
ആയിരുന്നു. പക്ഷെ അത് നടക്കാതെ വരികയായിരുന്നു. ചിത്രത്തിൽ ഇവരുടെ പ്രണയ രംഗങ്ങൾ ഇന്നും ഹിറ്റാണ് എന്ന് തന്നെ പറയാം, അതിൽ പുതു വെള്ളയ് മഴൈ എന്ന ഗാനം ഇപ്പോഴത്തെ പുതു തലമുറയെ പോലും ആവേശം കൊള്ളിക്കുന്നതാണ്. എന്നാൽ ഇപ്പോൾ നായിക മധുബാലയ്ക്ക് ഒപ്പം റൊമാന്‍സ് രംഗങ്ങള്‍ ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അരവിന്ദ് സ്വാമി. വിധുബാല, പങ്കെടുത്ത ഒരു
പരി,പാടിയിൽ വെച്ചാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘റോജയില്‍ അഭിനയിക്കുമ്പോൾ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്.. മധു,വിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്പോൾ ഒരുപാട് നാണം തോന്നി എന്നും. ആ നാണം കാരണം പിന്നീടത് കരച്ചില്‍ വരെയെത്തി. ആ സമയത്ത് താനനുഭവിച്ചത് വല്ലാത്തൊരു മാനസിക സമ്മർദ്ദമായിരുന്നു എന്നും, ശേഷമുള്ള
ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് എന്റെ മനോവിഷമം മനസിലാക്കിയ സംവിധായകന്‍ മണിരത്‍നവും റോജയും തന്റെ തന്നോട് ഒരുപാട് സംസാരിച്ചിരുന്നു എന്നും, കാര്യങ്ങൾ സംസാരിച്ച് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നും അരവിന്ദ് സ്വാമി പറയുന്നു. ഇപ്പോഴും, സിനിമ രംഗത്ത് ,സജീവ സാന്നിധ്യമാണ്, മധുബാലയും അരവിന്ദ് സ്വാമിയും. യോദ്ധ എന്ന ചിത്രത്തിൽ കൂടിയാണ് മധുബാല
മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. മധു 1999 ൽ വിവാഹം കഴിച്ചു ആനന്ദ് ഷാ എന്നാണ് ഭർത്താവിന്റെ പേര്, ഇവർക്ക് രണ്ടു പെണ്മക്കൾ ഉണ്ട്, ഇപ്പോഴും സന്തോഷകരമായി വിവാഹ ജീവിതം മുന്നോട്ട്കൊ ണ്ടുപോകുന്നു.. നടി ഹേമ മാലിനിയുടെ മരുമകളാണ്, അതിനാല്‍ ഈശാ ഡിയോളിന്റെ കസിന്‍ കൂടിയാണ് മധുബാല. ഇപ്പോഴും കാഴ്ചയിൽ ആ പഴയ താരം തന്നെയാണ് മധു. മധുബാലയെ ഇന്നും മലയാള സിനിമയിലേക്ക് കാത്തിരിക്കുന്നു.