
ഇപ്പോൾ രാജ്യമെങ്ങും ചർച്ച ചെയ്യുന്നത് ഉത്തർപ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാകുംഭമേളയെ കുറിച്ചാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ നടിമാർ സംയുക്ത മേനോൻ, കെ ജി എഫ് നായിക ശ്രീനിധി ഷെട്ടി എന്നിവർ മഹാകുംഭമേളയക്ക് എത്തി ഗംഗയിൽ പുണ്യസ്നാനം ചെയ്ത ചിത്രങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
സംയുക്തയും ശ്രീനിധിയും ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത കുറിച്ചതിങ്ങനെ, ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത
ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’, സംയുക്ത മേനോൻ കുറിച്ചു. കറുത്ത കുർത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്കെത്തിയത്.. അതേസമയം ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചുകൊണ്ട് ജീവിതകാലത്തേക്കുള്ള ഓര്‍മ്മ എന്നാണ് സന്തോഷം പങ്കുവച്ചു കൊണ്ട് ശ്രീനിധി കുറിച്ചത്. വാക്കുകൾ ഇങ്ങനെ, പ്രയാഗ് എന്നെ വിളിക്കുന്നത്
പോലെയൊരു തോന്നല്‍ എനിക്കുണ്ടായി. മഹാകുംഭമേളയ്ക്ക് പങ്കെടുക്കാനുള്ള യാതൊരു പ്ലാനും തുടക്കത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ജോലിയുടെ തിരക്കായിരുന്നു എനിക്ക്. പക്ഷെ ഈ തോന്നലുണ്ടായപ്പോള്‍ ഞാന്‍ ഫ്ളൈറ്റ് ബുക്ക് ചെയ്തു, ബാഗ് പാക്ക് ചെയ്തു, ഇപ്പോഴിതാ ഞാനിവിടെ എത്തിയിരിക്കുന്നു, എന്നാണ് ശ്രീനിധി കുറിച്ചത്..
ഇത് എന്റെ വിശ്വാസമാണ്, കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് ഞാനും എന്റെ വഴികള്‍ തേടുന്നു. എന്റെ അവസാന നിമിഷത്തെ, പ്ലാനിങ്ങുകളിലേക്ക് അച്ഛനാണ് ഏറ്റവും സന്തോഷത്തോടെ എത്താറുള്ളത്. ഇതിലും, ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനെത്തി. ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓര്‍മയാണിത്, മഹാകുംഭിലെ മൗനി അമാവാസിയില്‍
ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു പ്രതിഭാസം ഞാന്‍ അനുഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തത് നിങ്ങളിലേക്ക് വന്നുചേരും. അതാണ് ജീവിതം. എല്ലാ അനുഗ്രഹങ്ങളും സ്നേഹവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു എന്നാണ് ശ്രീനിധി കുറിച്ചത്….