മഞ്ജുവിന് ഒരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? എന്റെ മുന്നില്‍ വന്നാല്‍ മൂക്ക് ഇടിച്ച് പൊളിക്കും!’








സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണനെതിരെ തുറന്നടിച്ച് ശാന്തിവിള ദിനേശ്. ആറാട്ടണ്ണനെ എവിടെ വച്ച് കണ്ടാലും ഇടിയ്ക്കുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ”ആ പിച്ചക്കാരന്‍ ചെക്കനെ ഇനിയെന്ത് കേസ് വന്നാലും ശരി എവിടെ വച്ച് കണ്ടാലും ഇടി കൊടുക്കും.







വൃത്തികെട്ട ചെറുക്കനാണ്. അലവലാതി. ഒരു സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുമ്പോള്‍ മാന്യനാണെങ്കില്‍ അവിടെ നിര്‍ത്തും. ഇത് അഞ്ച് മിനുറ്റ് വേറെ സിമ്മില്‍ നിന്നും വിളിക്കുന്നു. നിന്നോട് സംസാരിക്കാനില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ ഫോണ്‍ വെക്കെന്ന് ഞാന്‍ പറഞ്ഞു.




15-20 മിനുറ്റ് കഴിഞ്ഞ് മൂന്നാമതൊരു സിമ്മില്‍ നിന്നും വിളിച്ചു. ഇവന്റെ അച്ഛനും അമ്മയും കുറേ സിമ്മുകള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു” നാലാമത്തെയോ അഞ്ചാമത്തെയോ സിമ്മില്‍ നിന്നും വിളിച്ചപ്പോഴാണ് ഞാന്‍ എന്ത് കേസ് വന്നാലും ശരി നിന്റെ മൂക്ക് ഇടിച്ച് ശരിയാക്കുമെന്ന് പറഞ്ഞത്.







അത് എവിടെ വച്ച് കിട്ടിയാലും കൊടുക്കും എന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. പിന്നാലെ മഞ്ജു വാര്യരെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ”മഞ്ജു വാര്യരുടെ സഹോദരനൊക്കെ എങ്ങനെയാണ് ആണായിട്ട് നടക്കുന്നത്. മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് പറയുകയാണ്,







ചേച്ചിയെ എനിക്ക് കെട്ടിച്ചു തരണം എന്ന്. അവള്‍ക്കൊരു ഡ്രസ് വാങ്ങി കൊടുക്കാനുള്ള പാങ്ങുണ്ടോ ഇവന്? അവനോട് പറഞ്ഞേക്ക് അവന്റെ കഷ്ടകാലം തുടങ്ങുന്നത് ശാന്തിവിള ദിനേശിന്റെ മുന്നില്‍ വരുമ്പോഴാണ് എന്ന്. ഇനിയിപ്പോള്‍ അകത്ത് കിടക്കേണ്ടി വന്നാലും, അവള്‍ ഒറ്റപ്പെട്ട് പോയാലും ശരി അവന്റെ മൂക്ക് ഞാന്‍ ഇടിച്ചു പരത്തും’