
തെന്നിന്ത്യയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ കരിയർ തുടങ്ങുന്നത്. ആദ്യ സിനിമ വൻ വിജയമായി. അനുപമയുടെ മേരി എന്ന കഥാപാത്രം കയ്യടി നേടി.
എന്നാൽ പിന്നീടിങ്ങോട്ട് കടുത്ത സൈബർ ആക്രമണമാണ് അനുപമയ്ക്ക് നേരിടേണ്ടി വന്നത്. അഭിമുഖങ്ങളിലെ പരാമർശം ട്രോളുകളായി. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലേക്ക് ശ്രദ്ധ തിരിച്ച അനുപമയ്ക്ക് തുടരെ ഹിറ്റുകൾ ലഭിച്ചു.
തെലുങ്കിലാണ് അനുപമ കൂടുതൽ സിനിമകൾ ചെയ്തത്. അനുപമയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ വളരെ സ്റ്റെെലിഷായുള്ള ഫോട്ടോകളാണ് അനുപമ പങ്കുവെച്ചത്.
പ്രേമത്തിൽ കണ്ട മേരിയിൽ നിന്നും വലിയ മാറ്റങ്ങൾ അന്ന് അനുപമയ്ക്കുണ്ട്. കൂടുതൽ സ്റ്റെെലിഷാണ് അനുപമയിന്ന്. തന്റെ ഫിറ്റ്നെസിനൊപ്പം ഫാഷൻ ചോയ്സുകളും അനുപമയെ വ്യത്യസ്തയാക്കുന്നു. 28 കാരിയാണ് അനുപമ.
ടോളിവുഡ് താരമാണെങ്കിലും അതീവ ഗ്ലാമറസായി അഭിനയിക്കാൻ ഇന്നും അനുപമ തയ്യാറല്ല. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുള്ള റോളുകളാണ് അനുപമ കരിയറിൽ കൂടുതലും ചെയ്തത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടിയുടെ പരാമർശം ശ്രദ്ധ നേടിയിരുന്നു. എന്നും നിന്നെ സ്നേഹിക്കും എന്നത് ലോകത്തിലെ ഏറ്റവും വലിയ നുണയാണെന്ന് അനുപമ പറഞ്ഞു. നടിക്ക് ബ്രേക്കപ്പുണ്ടായോ എന്നായി പിന്നാലെ ആരാധകരുടെ ചോദ്യം.
പ്രേമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ് എന്ന സിനിമയിൽ അതിഥി വേഷത്തിൽ നടി അഭിനയിച്ചിരുന്നു. പിന്നീട് ടോളിവുഡിലേക്ക് കടന്നു. അ ആ ഉൾപ്പെടെയുള്ള സിനിമകൾ വൻ ഹിറ്റായി. തമിഴിൽ കൊടി എന്ന സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തു.
ഈഗിൾ, തില്ലു സ്ക്വയർൃ, സെെറൺ എന്നിവയാണ് അനുപമ പരമേശ്വരന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകൾ. ഈ വർഷം നടിക്ക് ഒന്നിലേറെ റിലീസുകളുണ്ട്. ജെഎസ്കെ ആണ് മലയാളത്തിൽ വരാനിരിക്കുന്ന സിനിമ.