രണ്ട് കുട്ടികളുടെ അമ്മയല്ലേ, ഈ പ്രായത്തിലും ഇങ്ങനെ ബോഡി ഫിറ്റ് ആയിരിക്കുന്നുവെന്ന് ആരാധകർ







ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരിലേക്ക് വളര്‍ന്നെങ്കിലും അഭിനയം ഉപേക്ഷിച്ച് പോയ നടിയാണ് നിത്യ ദാസ്. പിന്നീട് ഒരു പൈലറ്റുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ വിവാഹം കഴിച്ചു. രണ്ട് മക്കളുടെ അമ്മയുമായി.





അങ്ങനെ വിവാഹം കഴിഞ്ഞതിന് ശേഷം നിത്യ ദാസിനെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മക്കള്‍ വലുതായതിന് ശേഷമാണ് റീല്‍സ് വീഡിയോകളുമായി നടി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.





ഇടയ്ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ നിത്യ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തില്‍ സാരി ഉടുത്ത് നില്‍ക്കുന്ന ചില ചിത്രങ്ങളാണ് നടി പുതിയതായി പങ്കുവെച്ചിരിക്കുന്നത്.
മകള്‍ക്കൊപ്പമുള്ള നിത്യയുടെ വീഡിയോ വൈറലായി.







ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ച് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി. പിങ്ക് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസാണ് നിത്യ ധരിച്ചത്.





മിനിമലായ മേക്കപ്പും മുടി അഴിച്ചിടുകയും ചെയ്തതോടെ സിംപിള്‍ ലുക്ക് ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചു.
അതേ സമയം നാല്‍പത്തിമൂന്നാമത്തെ വയസിലും ഇതേ ശരീരപ്രകൃതം കാത്തുസൂക്ഷിക്കാന്‍ നടിയ്ക്ക് സാധിക്കുന്നതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.




രണ്ട് മക്കളുടെ അമ്മയാണെന്ന് തോന്നില്ലെന്നും പണ്ട് സിനിമയില്‍ കണ്ട ലുക്കാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. 2005 ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ആ വര്‍ഷം തന്നെ പൈലറ്റ് അരവിന്ദ് സിംഗ് ജംവാലുമായി നടി വിവാഹിതയായി. പിന്നീട് തമിഴില്‍ അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് തിരിച്ച് വന്നില്ല.