
അഡൽട്ട് വെബ് സീരീസുമായി മോഡല്‍ നിള നമ്പ്യാര്‍. താരം തന്നെയാണ് ബെവ് സീരീസിന്റെ സംവിധാനവും നിർമ്മാണവും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അലൻസിയറാണ്. ‘ലോല കോട്ടേജ്’ എന്നാണ് വെബ് സീരീസിന്റെ പേര്.
നിള തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇവര്‍ തന്നെയാണ് തന്റെ ബലമെന്ന് സംവിധായികയെ ചേര്‍ത്ത് നിര്‍ത്തി അലന്‍സിയര്‍ പറഞ്ഞു. ‘നിങ്ങള്‍ നല്ല മനസിന് ഉടമയാണെന്ന് എനിക്ക് മനസിലായി.
തുടര്‍ച്ചകള്‍ ഉണ്ടാവട്ടയെന്ന്’, അലന്‍സിയര്‍ ആശംസകള്‍ നേര്‍ന്നു. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കുട്ടിക്കാനത്താണ് വെബ് സീരിസിന്റെ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിംഹ് പുരോഗമിക്കുകയാണെന്നും താരം വ്യക്തമാക്കി. അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ആളാണ് നിള നമ്പ്യാര്‍.