Uncategorized
ഈ ചിരി മാഞ്ഞു.. അല്ല മായിച്ചു എന്ന് വേണം പറയാന്‍…. ഒരു വിങ്ങലോടെ മാത്രമേ നമുക്ക് ഇത് വായിക്കാന്‍ പറ്റൂ.. വിസ്മയ ഒരു നൊമ്പരമാകുന്നു…. പെണ്‍കുട്ടികളെ ലക്ഷങ്ങള്‍ സ്ത്രീധനമായി കൊടുത്ത് കേട്ടിക്കുന്നതിന് മുന്നേ ഓര്‍ക്കുക.. അവര്‍ സുരക്ഷിതര്‍ ആയിരിക്കുമോ എന്ന്






😑🙁#Rip, Vismaya V Nair 🥀🌹🙁😢
ആയുർവേദDoctor ആയി qualified ആയ കുട്ടി, കോഴ്സ് കഴിഞ്ഞ ഉടനെ 100 പവനും , ഒരേക്കർ 20 സെന്റ് സ്ഥലവും ,കാറും ഒക്കെ കൊടുത്തു കെട്ടിച്ചു കൊടുക്കുന്നതിനു പകരം, ആ കുട്ടിക്ക് practise ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയാൽ മതിയായിരുന്നു, ഇന്നും ആത്മാഭിമാനത്തോടെ ജീവിച്ചിരുന്നേനെ. 😑
പെണ്മക്കൾടെ ഭാവിജിവിതം ഓർത്തു ആശങ്കപ്പെടുന്ന മാതാപിതാക്കളോട് ഒരു പെണ്‍കുട്ടിയുടെ അച്ഛനായി നിന്നുകൊണ്ട് പറയട്ടെ, മകളുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവർക്കു ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാഹചര്യം ആദ്യം നൽകു, അതാണ് നിങ്ങൾക്കു അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, പെട്ടെന്ന് നടത്തുന്ന ഒരു വിവാഹമല്ല അതിനുള്ള മാർഗം
എന്നാണ് മാതാപിതാക്കളും പൊതുസമൂഹവും ഇതൊക്കെ മനസിലാക്കുക.
ഒരേക്കർ ഇരുപത്തഞ്ചു സെന്റ് ഭൂമി, 100 പവൻ സ്വർണം, പത്തുലക്ഷത്തിനകത്തു വില വരുന്ന കാർ എന്നിവ നൽകി അങ്ങോട്ടു കൊടുത്തു മകളുടെ ജഡം വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോയിട്ടുണ്ട്! ഇനിയും അവർത്തിക്കപ്പെടുമെന്നു ഉറപ്പുള്ളത് കൊണ്ടു പറയുകയാണ്, മക്കളെ വിവാഹം ചെയ്തയക്കുമ്പോൾ സ്വർണ്ണമോ പണമോ വീടോ ഒന്നുമല്ല അവർക്ക് നൽകേണ്ടത് നിന്റെ കൂടെ എന്തു തന്നെയുണ്ടായാലും ഒരു താങ്ങും തണലുമായി ഞങ്ങളുണ്ടാവും എന്നൊരുറപ്പാണ്.






ലോൺനെടുത്തും വസ്തുവിറ്റും കൊടുക്കുന്ന എന്തിനെക്കാളും വല്യൊരു സെക്യൂരിറ്റിയാണ് ആ ചേർത്തു നിറുത്തൽ. ഇനി ബന്ധമൊഴിഞ്ഞു മകൾ വീട്ടിൽ വന്നു നിന്നാലും അവൾ പഠിക്കുകയോ, ജോലി നേടുകയോ ചെയ്തൊരു ജീവിതോപാധി കണ്ടെത്തിയത്തിനു ശേഷം മാത്രം അതും അവർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രമൊരു പുനർവിവാഹം നടത്തി കൊടുക്കുക!






ഇന്നത്തെക്കാലത്ത് മക്കൾക്ക് നൽകേണ്ട ഏറ്റവും വല്യ അസ്സെറ്റ് നല്ല വിദ്യഭ്യാസവും ജോലിയും തന്നെയാണ്.
അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒന്നല്ല വിവാഹവും,ജാതകവുമൊന്നും.
ഇനി, പെണ്ണ് വീട്ടിൽ നിന്നാൽ ഇടിഞ്ഞു വീഴുന്നത് എന്തായാലും ഇടിഞ്ഞു വീഴട്ടെ എന്നു തന്നെ കരുതണം, ആൾക്കാർ അടക്കം പറയട്ടെ,കഥകൾ മെനഞ്ഞു തൃപ്തിപ്പെടട്ടെ ജന്മം കൊടുത്ത കുഞ്ഞിന്റെ മരണത്തെക്കാൾ എത്രയോ ഭേദമാണത്.
‘വിസ്മയ ‘ ഒരു ഓർമപ്പെടുത്തലാണ് ;സമൂഹത്തിനു അല്ലെങ്കിൽ മാതാപിതാക്കൾക്ക്.
സമ്പത്തുള്ള പെണ്ണിനേയും, സർക്കാർ ജോലിയുള്ള ചെറുക്കനെയും തേടി നടക്കുന്ന മാതാപിതാക്കൾ, മക്കളെ കുരുതി കൊടുക്കുകയാണ് ചെയുന്നത് ;ഈ കാലത്ത്.
മാതാപിതാക്കൾക്ക് വലുതെന്നും ;പണവും, സർക്കാർ ജോലിയുമാണ്. അതുപോലെ തന്നെ ഇന്നത്തെ പെൺകുട്ടികൾക്കും സർക്കാർ ജോലിക്കാരനെ മതിയെന്ന പിടിവാശിയിലുമാണ്. ചെറുക്കൻ ലഹരിക്ക് അടിമയോ, സ്വഭാവ ദൂക്ഷ്യം ഉള്ളവനോ ;അതൊന്നും അവർക്കു ഒരു കുഴപ്പവുമില്ല. അടിമചരട് കഴുത്തിൽ കയറി ചെറുക്കന്റെ വീട്ടിൽപോയി ചെറുക്കന്റെ അടിമയാകുമ്പോൾ ആണ് അവൾക്കു ബോധോദയം ഉണ്ടാകുന്നതു.






ചിലർ ഇറങ്ങി വരും, ചിലർ അവിഹിതം തേടിപോകും, ചിലർ ഭർത്താവിനെ കൊല്ലുന്നു, ചിലർ ഭർത്താവിനാൽ കൊല്ലപ്പെടുന്നു. തിരിച്ചു ആണിന്റെ കാര്യത്തിലും ഇത് തന്നെ നടക്കുന്നതു. ഇതിനെല്ലാം ആദ്യ ഉത്തരവാദി മാതാപിതാക്കൾ തന്നെ എന്നതിൽ സംശയമില്ല. ഇന്ന് അവിഹിതം ഏറ്റവും കൂടുതൽ നടക്കുന്ന കുടുംബം ഏതെന്നു ചോദിച്ചാൽ ;
അതു സർക്കാർ ജീവനക്കാരയ ഭാര്യയും ഭർത്താവും പിന്നെ പണകാരായ കുടുംബങ്ങളിൽ എന്നതിൽ ഒരു തർക്കവുമില്ല. ഡിവോഴ്സ് അധികം നടക്കുന്നതും ഇവരിൽ തന്നെ…അതുകൊണ്ട് എനിക്കു പറയാനുള്ളത് ;സർക്കാർ ജോലിയുടെയും, സ്ത്രീധനത്തിന്റെയും പിന്നാലെ പോകുന്നവർ ;പെണ്ണിന്റെ, ചെറുക്കന്റെ സ്വഭാവം കൂടി കണ്ടറിയാൻ ശ്രമിക്കുക.






കണ്ടറിഞ്ഞാലും കുഴപ്പമില്ലെങ്കിൽ, ഇനിയും വിസ്മയ മാർ ഇവിടെ തുടരുക തന്നെ ചെയ്യും. കൂലിപ്പണി ചെയുന്ന ധാരാളം നല്ല ചെറുക്കന്മാർ പെണ്ണ് കിട്ടാതെ അലയുന്ന നമ്മുടെ നാട്ടിൽ; വിസ്മയമാരെ അറിഞ്ഞുകൊണ്ടു കുരുതി കൊടുക്കണമോ? ചിന്തിക്കുവിൻ…(വിസ്മയ മനസുകൊണ്ടും, ശരീരംകൊണ്ടും നല്ലവൾ ആയിരുന്നിരിക്കണം. അല്ലെങ്കിൽ അവൾക്കു വേറെന്തും ആകാമായിരുന്നു )😔😔😔😔
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍