സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിക്കുന്നത്. ആളുകള്‍ സിനിമ കാണട്ടെ, തെറി മാറ്റി നിര്‍ത്തി മറ്റെന്തെങ്കിലും കാണാന്‍ പറ്റട്ടെയെന്നും ആഗ്രഹിക്കുന്നു…. ചുരുളിയിലെ നായികാ പറഞ്ഞത്

0
85
Advertisement

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിലെ വിവാദത്തിൽ പ്രതികരണവുമായി നടി ഗീതി സംഗീത. പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ചില ഭാഗങ്ങളെ ആളുകൾ വിമർശിക്കാറുണ്ട്.

Advertisement

സിനിമ കാണണമെന്നും തെറിക്ക് പകരം മറ്റെന്തെങ്കിലും കാണണമെന്നും ഗീതി REPORTOR ടിവയോട് പറഞ്ഞു. സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിക്കുന്നത്. ആളുകള്‍ സിനിമ കാണട്ടെ, തെറി മാറ്റി നിര്‍ത്തി മറ്റെന്തെങ്കിലും കാണാന്‍ പറ്റട്ടെയെന്നും ആഗ്രഹിക്കുന്നു.

Advertisement

സിനിമയിലെ തെറി വിളികളെക്കുറിച്ച്‌ മാത്രം സംസാരിക്കാതെ ആ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം, സംവിധാനം, സൗണ്ട് എഫക്റ്റ്, ഛായാഗ്രഹണം, അഭിനയം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങളുണ്ട്.

Advertisement

ചുരുളി തീയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമായിരുന്നു. അന്ന് ആ സിനിമ ചെയ്യുമ്ബോള്‍ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുമെന്നോ ഒടിടിയിലേക്ക് ഒതുങ്ങുമെന്നോ പ്രതീക്ഷിച്ചില്ല. തീയേറ്ററിലേക്ക് വന്നിരുന്നുവെങ്കില്‍ എഡിറ്റോ ബീപ് ശബ്ദമോ ചിത്രത്തില്‍ ഉണ്ടായിരിക്കാം. എന്നിരുന്നാലും എ സര്‍ട്ടിഫിക്കറ്റോടുകൂടി തന്നെ ആയെനേ.

Advertisement

പെങ്ങള്‍ തങ്ക എന്ന കഥാപാത്രം ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. സിനിമക്ക് മികച്ച പ്രതികരണങ്ങള്‍ വന്നിരുന്നു. ആ കഥാപാത്രമായി മറ്റൊരാളെ ആലോചിക്കാന്‍ പറ്റില്ലായെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ചിലര്‍ പെങ്ങളെയെന്നും ചിലര്‍ തങ്കയെന്നുമാണ് വിളിക്കുന്നത്.’
കടപ്പാട്

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here