നീരാടുന്ന കിടിലൻ ഡാൻസ് വീഡിയോ പങ്ക് വെച്ച് ജനീലിയ ഡിസൂസ.😍🥰 വീഡിയോ വൈറലാകുന്നു…
കിടിലൻ റീൽസ് വീഡിയോ പങ്ക് വെച്ച് പ്രിയ താരം.
2011 ൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രഭുദേവ, നിത്യ മേനോൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഉറുമി. ഈ സിനിമയിൽ അറക്കൽ ആയിഷ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ താരമാണ് ജനലിയ ഡിസൂസ. ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾ ഓർത്തുവെക്കാൻ.
സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ജനീലിയ. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ്. കൂടാതെ കന്നട ഹിന്ദി മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്.
താരമിപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് സിനിമാ താരമായ റിതേഷ് ദേശ്മുഖ് ആണ് താരത്തിന്റെ ഭർത്താവ്. ജനലിയ കുടുംബവിശേഷങ്ങൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഭാര്യഭർത്താക്കന്മാർ ഒരുമിച്ചുള്ള ഒരുപാട് റീൽസ് വീഡിയോകൾ ഇവരുടെ ഇൻസ്റ്റാഗ്രാമിൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. നീരാടുന്ന ജനലിയയുടെ കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
2003 ൽ പുറത്തിറങ്ങിയ തുജെ മേരി കസം എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മോസ്റ്റ് പ്രോമിസ്സിംഗ് ന്യൂ കമർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതേവർഷംതന്നെ ബോയ്സ് എന്ന സിനിമയിലൂടെ തമിഴിലും സത്യം എന്ന സിനിമയിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു.
2006 ൽ പുറത്തിറങ്ങിയ ‘ബൊമ്മറില്ല്’ എന്ന തെലുങ്ക് സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തെ തേടിയെത്തി. സന്തോഷ് സുബ്രഹ്മണ്യം എന്ന തമിഴ് സിനിമയിലെ അഭിനയവും എടുത്തുപറയാവുന്നതാണ്. ഇട്സ് മൈ ലൈഫ് ആണ് താരം അഭിനയിച്ച അവസാന സിനിമ. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായി സുഖമായ കുടുംബജീവിതം നയിക്കുകയാണ് താരം.