
ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു ശ്രദ്ധേയയായ നടിയും മോഡലുമാണ് ബിപാഷ ബസു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും മികവുകൾ നേടാൻ താരത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. 1996 ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് താരമാണ്.



ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ഒട്ടനവധി മാഗസിനുകൾ ബിപാഷയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗം സൃഷ്ടിക്കാറുണ്ട്. അത്രത്തോളം ആകർഷണീയതയുള്ള താരത്തിൽ സൗന്ദര്യത്തിന് എന്ന് ചുരുക്കം.



2001 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് മേഖലയിലും സജീവമാണ്. 2016ലാണ് താരം വിവാഹിതയാകുന്നത്. കരൺ സിംഗ് ഗ്രോവർ ആണ് താരത്തിന്റെ ജീവിതപങ്കാളി. വിവാഹത്തിനു ശേഷവും താരം അഭിനയ മേഖലയിലും മറ്റും നിലകൊള്ളുന്നു



താരം മോഡലിംഗ് രംഗത്തേക്ക് അബദ്ധവശാൽ ആണ് എത്തുന്നത്. പ്ലസ് ടു വരെ സയൻസ് പഠിച്ചതിനു ശേഷം താരം കോളെജ് വിദ്യാഭ്യാസം കോമേഴ്സിലേക്ക് തിരിച്ചു. പക്ഷേ കോളെജിൽ പഠിക്കുമ്പോൽ തന്നെ മോഡലിംഗ് ഒരു ഭാഗിക ജോലിയായി താരം ഏത്തപ്പെടുകയായിരുന്നു. ആദ്യ സിനിമയിൽ അഭിനയിച്ചത് അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു.



2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമ താരത്തിന്റെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഈ സിനിമ വലിയ വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയതിന് ഫിലിം ഫെയർ അവാർഡ് നോമിനേഷൻ താരത്തിന് ലഭിക്കുകയും ചെയ്തു. 2006 ൽ ഓംകാര എന്ന സിനിമയിൽ ബീഡി എന്ന ഐറ്റം ഗാനത്തിൽ ഡാൻസ് ചെയ്തതും വലിയ വിജയമായിരുന്നു.



2008 ൽ പുറത്തു വന്ന റേസ് എന്ന സിനിമയിലേ അഭിനയം ഒരുപാട് ആരാധകരെ താരത്തിന് നേടിക്കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമായി കാരുണ്യ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച് വെറൈറ്റി കോസ്റ്റ്യൂമിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവുകയും ചെയ്തിരിക്കുന്നത്.










