
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ദീപ്തി സതി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്.



മോഡലിംഗ് രംഗത്ത് നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരം മലയാളം കന്നട തമിഴ് തെലുങ്ക് മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. 2014 ൽ മിസ് കേരള സൗന്ദര്യമത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിൽ സജീവമായി നിലകൊണ്ടത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.



സിനിമയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.



താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. താരത്തിന്റെ ഒരുപാട് ഡാൻസുകൾ ഇൻസ്റ്റാഗ്രാം റീൽസ് പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം നടത്തിയ കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.



2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീ-ന യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മുഴു നീളം ഡ്രങ്കാർഡ് ആയ ടോംബോയ് കതപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം ജാഗ്വേർ എന്ന സിനിമയിലൂടെ താരം കന്നഡയിലും തെലുങ്കിലും അരങ്ങേരി. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ആന്തോളജി സിനിമയായ സോളോ എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.



അഭയ മഹാജൻ നായകനായി പുറത്തിറങ്ങിയ ലക്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മറാത്തിയിലും തിളങ്ങി. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ. ലളിതം സുന്ദരം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയവ പുറത്തിറങ്ങാൻ പോകുന്ന തരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.










