
ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന പ്രമുഖ അഭിനേത്രിയാണ് കരീഷ്മ കപൂർ. ഒരു കാലത്ത് വളരെയധികം അനശ്വര കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ ഹിറ്റ് ചാർട്ടുകളിൽ നിറഞ്ഞ താരം അഭിനയ മികവിനൊപ്പം കിടിലൻ ഡാൻസ് കൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. എന്നാൽ അഭിനയ ലോകത്തുനിന്നും ഇടക്കാലത്ത് താരം വിട്ട് നിൽക്കുകയായിരുന്നു.



അപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. കരിഷ്മ കപൂർ ബോളിവുഡിലെ താരറാണിയായി തുടരുന്ന സമയത്താണ് സഹോദരി കരീനയും ബോളിവുഡിലേക്ക് അരങ്ങേറുന്നത്. 1997 പതിനേഴാം വയസ്സിലാണ് കരിഷ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ക്വയധി എന്ന ചിത്രത്തിലൂടെയാണ് കരീഷ്മ അഭിനയ രംഗത്തേക്കു കടന്നുവന്നത്.



കരിയർ ആരംഭിച്ചതിനു ശേഷം 50ലധികം ചിത്രങ്ങളിൽ നായിക വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയുണ്ടായി. 90 നും രണ്ടായിരത്തിനും ഇടയിൽ താരം അഭിനയിച്ച ചിത്രങ്ങൾ ഒക്കെയും പ്രണയ ചിത്രങ്ങളിലായിരുന്നു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് അതുകൊണ്ടുതന്നെ യുവാക്കളുടെ നെഞ്ചിടിപ്പ് ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



സിനിമയ്ക്ക് പുറമേ ടെലിവിഷൻ രംഗത്തും വിധികർത്താവ് എന്ന നിലയിൽ തിളങ്ങുവാൻ താരത്തിന് സാധിച്ചു. 2012 ലാണ് താരം അവസാനമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ താരം സോഷ്യൽ മീഡിയകളിൽ ഇന്നും സജീവ സാന്നിധ്യമാണ്. ഇപ്പോൾ താരം പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിൽ ആമിർ ഖാനോടൊപ്പം ഒരു ഗാന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ആണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അന്ന് സിനിമ ചിത്രീകരണം എന്നത് വളരെയധികം പ്രയാസമേറിയ കാര്യമായിരുന്നു എന്നും അതിലെ ഗാനരംഗം ചിത്രീകരിച്ചത് ഊട്ടിയിൽ ആയിരുന്നു എന്നും ആണ് താരം പറഞ്ഞു തുടങ്ങുന്നത്. വല്ലാത്ത ഒരു തണുത്ത കാലാവസ്ഥയായിരുന്നു അന്ന്.



ഷൂട്ടിങ് അവിടെ തുടങ്ങിയത് മുതൽ ഞാൻ അടിമുടി വിറക്കുകയായിരുന്നു എന്നും എങ്ങനെയെങ്കിലും അതിലെ ചുംബന രംഗങ്ങൾ ചിത്രീകരിച്ചാൽ മതിയെന്നായിരുന്നു എന്നും ഞങ്ങൾക്ക് മൂന്നു ദിവസമെടുത്താണ് അതിലെ ചുംബന രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോഴും പലരും ആ രംഗത്തെ പറ്റി തങ്ങളോട് ചോദിക്കാറുണ്ട് എന്നും താരം വ്യക്തമാക്കി.



ചിത്രീകരണം അവസാനമായപ്പോഴേക്കും കൊടും മഴയും തണുപ്പും ആയി. രാവിലെ 7 മണി മുതൽ 6 മണി വരെ വിറച്ചുകൊണ്ട് നിന്നായിരുന്നു ഷൂട്ടിംഗ് നടത്തിയത് എന്നും ഇതുവരെ കണ്ടതിലുള്ള ഹിന്ദി സിനിമകളിൽ ഏറ്റവും നീളംകൂടിയ ചുംബനരംഗം കൂടിയായിരുന്നു അത് എന്നും ഇന്നത്തെകാലത്ത് ആയിരുന്നു എങ്കിൽ സെൻസർ ബോർഡ് ഒരുപക്ഷേ അത് കട്ട് ചെയ്തേനെ എന്നും താരം പറയുകയുണ്ടായി.









