
ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു അറിയപ്പെടുന്ന നടിയാണ് റാണി മുഖർജി. മികച്ച അഭിനയപാടവം കാഴ്ചവെക്കുകയും ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്ത താരത്തിന് സിനിമ പ്രേമികൾക്കിടയിൽ വലിയ തോതിൽ ആരാധകരുണ്ട്.



1996 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിൽ സജീവമായി നില നിൽക്കുകയാണ് ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളെ പൂർണമായും തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആണ് അഭിനയം മേഖലയിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധകരും സജീവമായി ഉണ്ടാവാൻ കാരണം.



ആദിത്യ ചോപ്രയാണ് താരത്തിന്റെ ജീവിതപങ്കാളി. 2014 ൽ ആയിരുന്നു താരത്തിന് വിവാഹം വിവാഹത്തിനു ശേഷവും താരം സിനിമ അഭിനയം മേഖലയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽമാലയ എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.



പിതാവ് മാത്രമല്ല മാതാവും സഹോദരനും എല്ലാം സിനിമാമേഖലയിൽ തന്നെ ഉള്ളവരാണ്. മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. ഇതിനെല്ലാം അപ്പുറം പ്രമുഖ നടിയായ കാജോൾ റാണിയുടെ ബന്ധുവാണ് എന്നതും താരത്തിന് അഭിനയ മികവിനോട് ചേർത്തു പറയേണ്ടത് തന്നെയാണ്.



1996 ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം ഹിന്ദി ചലച്ചിത്ര ലോകത്തേക് കടന്നു വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. ഈ ചിത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധനയുടെ നേടാൻ സാധിച്ചു. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.



2004 ൽ താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക അഭിപ്രായത്തിൽ മികവു പുലർത്തിയത് തന്നെയായിരുന്നു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വലിയ വിജയങ്ങളായിരുന്നു. അഭിനയ മികവിന് അപ്പുറം താരം ഒഡീസ്സി നൃത്തം അഭ്യസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ശാരീരിക സൗന്ദര്യം ആരോഗ്യത്തിനും എപ്പോഴും പ്രേക്ഷകർക്ക് അഭിമാനമാണ്.



സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിന് ഫോട്ടോകളും വീഡിയോകളും വളരെപ്പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന് സ്റ്റൈൽസ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഓരോരുത്തരും താരത്തിന് നൽകുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.








