ഭർത്താവ് വിദൂരതയിൽ, പഴയ കാമുകന്റെ പ്രേമ ലേഖനം ഓർമകളിലേക്ക്.. ഭർത്താവില്ലാത്ത സമയത്ത് പഴയ കാമുകനെ വിളിച്ചു…1932 ലെ സ്വാതന്ത്ര്യ സമര കാല റൊമാന്റിക് കഥ ഫോട്ടോഷൂട്ടിലൂടെ 😍
പിന്നീട് സംഭവിച്ചത്..കഥയിലൂടെ ഫോട്ടോഷൂട്ട് കാണാം…. ✌️

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. വെറൈറ്റി കൺസെപ്റ്റ് കൾ കൊണ്ടുവന്ന് ഫോട്ടോ നടത്തുന്ന രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണ വിഷയമായി മാറിയിരിക്കുന്നത്. വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന മോഡലും ഫോട്ടോഗ്രാഫർമാരും ശ്രമിക്കാറുണ്ട്.

വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന വസ്തുത എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് എല്ലാവരും. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു വെറൈറ്റി ഫോട്ടോഷൂട്ടും അതിന്റെ കൺസെപ്റ്റ് മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. ആർവദീപ് ബിസ്വാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ഒരുക്കിയ കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.അനുശ്രീ ബറ്റാചര്യ ആണ് ഫോട്ടോഷൂട്ടിലെ മോഡലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മീനാക്ഷി എന്ന പെൺകുട്ടിയുടെ കഥയാണ് ഫോട്ടോഷൂട്ടിൽ പറഞ്ഞിരിക്കുന്നത്. 1932-ലെ സ്വാതന്ത്ര്യ സമര കാലത്ത് നടന്ന ഒരു അടിപൊളി റൊമാന്റിക് കഥയാണ് ഫോട്ടോഷൂട്ടിൽ ഏത് മുന്നോട്ടുവച്ചിട്ടുള്ളത്. 3 പാർട്ട്‌ കളിലായി ആണ് ഫോട്ടോഷൂട്ട്‌ നടത്തിയിരിക്കുന്നത്. മീനാക്ഷി കിടിലൻ ഹോട്ട് വേഷത്തിലാണ് ഫോട്ടോഷൂട്ട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഥ ഇങ്ങനെയാണ്.. പാർട്ട്‌ 1 : 1930 ൽ മീനാക്ഷി അരുണിനെ വിവാഹം കഴിച്ചു. അരുൺ ബംഗാളിലെ ഒരു അറിയപ്പെട്ട ജമ്മി ആയിരുന്നു. തന്റെ കച്ചവട ആവശ്യവും സ്ഥലങ്ങൾ നോക്കാൻ വേണ്ടിയും അരുൺ തന്റെ കുടുംബത്തിൽ നിന്നും മീനാക്ഷി യിൽ നിന്നും എപ്പോഴും ദൂരെയായിരുന്നു.
മീനാക്ഷി അരുണിനെ അന്ധമായി സ്നേഹിച്ചിരുന്നു. അതേ അവസരത്തിൽ വീട്ടിലെ സ്വാതന്ത്ര്യവും നല്ലവണ്ണം ആസ്വദിച്ചിരുന്നു. അരുണിനെ മിസ്സ് ചെയ്യുന്നുണ്ട്ങ്കിലും ആ വീട്ടിലെ ഏകാന്തത അവൾ ആസ്വദിച്ചിരുന്നു. മീനാക്ഷി അച്ചടക്കമുള്ള കുലീന ജാതിയിലെ പെണ്ണായിരുന്നങ്കിലും, നാസ്തിക ചിന്താഗതിയിൽ നിന്ന് മാറി ചിന്തിക്കുന്ന പെണ്ണായിരുന്നു.
ഈ സ്നേഹം മികച്ചതായിരുന്നു. അല്ലെ??

പാർട്ട്‌ 2 : 1932 ലെ ഒരു തണുപ്പുള്ള ദിവസം. അരുൺ വീട്ടിൽ നിന്ന് മാറി മാസങ്ങളായി. അരുണിന്റെ അസാന്നിധ്യത്തിൽ മീനാക്ഷി ഒഴിവ് സമയങ്ങളിൽ പ്രണയകവിതകൾ എഴുതാൻ തുടങ്ങി.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം തന്റെ പഴയ ഒരു പ്രണയ കവിത മീനാക്ഷിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ പഴയ കാമുകൻ മധുസൂതനന് രണ്ടു വർഷം മുമ്പ് എഴുതിയ കവിതയായിരുന്നു അത്. അന്ന് മീനാക്ഷിയുടെ കല്യാണം നടന്നിരുന്നില്ല. ആ സമയത്ത് ഉജ്ജ്വല ധീരദേശാഭിമാനിയും, സ്വാതന്ത്ര്യസമര സേനാനിയായ മധുസൂദനനോട്‌ മീനാക്ഷിക്ക് കടുത്ത പ്രണയമായിരുന്നു. ഇതിനെ തുടർന്ന് വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ നടന്നു. ഒരുമിച്ച് ഒളിച്ചോടാൻ വരെ തീരുമാനിച്ചു. പക്ഷേ അവസാനസമയം മധുസൂദനൻ അതിൽനിന്ന് പിൻമാറി.
തന്റെ മനസ്സ് ഇപ്പോൾ പൂർണമായും അരുണിന് സമർപ്പിച്ചെങ്കിലും, പഴയ നഷ്ടപ്രണയ ഓർമ്മകൾ മീനാക്ഷിയുടെ ഹൃദയമിടിപ്പ് കൂട്ടി..

പാർട്ട്‌ 3 :മീനാക്ഷിയുടെ ഹൃദയമിടിപ്പ് കൂടി. മനസ്സ് വേണ്ട വേണ്ട എന്ന് പറഞ്ഞെങ്കിലും, കൈകൾ മധുസൂദന്റെ നമ്പർ ഡയൽ ചെയ്തു. പിന്നീട് അവർ പഴയ ഓർമ്മകൾ അഴവിറക്കി. പഴയ നഷ്ട പ്രണയങ്ങൾ ഓർത്തെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത നിങ്ങൾ, ഞങ്ങൾക്ക് വേണ്ടി പോരാടിയില്ല എന്ന വിഷമം മീനാക്ഷി തുറന്നു പറഞ്ഞു. എന്റെ രാജ്യത്തെ കുറിച് ചിന്തിച്ചപ്പോൾ വേറൊന്നും മനസ്സിൽ വന്നില്ല എന്ന് മധുസൂതൻ പറയുകയും ചെയ്തു. തനിക്കിപ്പോൾ എന്നെ മനസ്സിലാകുന്ന ജീവിത പങ്കാളിയെ കിട്ടിയിട്ടുണ്ടെന്ന് മീനാക്ഷി തുറന്നു പറഞ്ഞു. ) ഫോൺ വെക്കുമ്പോൾ രണ്ട് പേരുടെയും കണ്ണ് നിറഞ്ഞിരുന്നു.

Anushree
Anushree
Anushree
Anushree
Anushree
Anushree
Anushree
Anushree
Anushree
Anushree