
മിനിസ്ക്രീനിലെ ഹിറ്റ് സീരിയലുകളിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് അർച്ചന സുശീലൻ. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം അറിയപ്പെടുന്നത് ഏത് വേഷം കൊടുത്താലും നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്നാണ് സിനിമ-സീരിയൽ മേഖലയിൽ ഉള്ളവരെല്ലാം പറയുന്നത്.



പഴയ കിരൺ ടിവി ലാൻഡർ ആണ് താരം കരിയർ ആരംഭിക്കുന്നത് അതിനു ശേഷമാണ് താരം സീരിയൽ മേഖലയിലേക്ക് കടന്നു വരുന്നത് താരം കടന്നുചെന്ന് ഓരോ പരമ്പരകളിലും ലഭിച്ച ഓരോ കഥാപാത്രങ്ങളും ഏറ്റവും പരിപൂർണ്ണമായി താരം അവതരിപ്പിക്കുകയും ലക്ഷക്കണക്കിന് ആരാധകരെ ഓരോ കഥാപാത്രത്തിലും നേടുകയും ചെയ്തിട്ടുണ്ട്.



മധ്യപ്രദേശിലാണ് താരത്തിന് ജനനം അതുകൊണ്ടുതന്നെ താരത്തിന് മലയാളം അത്രത്തോളം വഴങ്ങാറില്ല എന്നാലും ആ സംസാര രീതിയും ശൈലിയും എല്ലാം മലയാളികൾക്ക് ഏറെ പ്രിയമാണ്. ഏതു വേഷം ലഭിച്ചാലും നന്നായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും നെഗറ്റീവ് കഥാപാത്രങ്ങളായിട്ടാണ് താരം കൂടുതലും തിളങ്ങിയിരുന്നത്. മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് താരം ചെയ്തത്.



എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ മനോഹരമായാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് അതുകൊണ്ടു തന്നെ പ്രേക്ഷകമനസ്സുകളിൽ ഇന്നും നിലനിൽക്കുന്ന ഒരു കഥാപാത്രമാണ് ഗ്ലോറി എന്ന വേഷം. ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം.



ഈ ഷോയിൽ എത്തിയതോടെയാണ് താരത്തിന്റെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്. അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. തന്റെ അഭിനയ മികവു കൊണ്ട് നേടിയ ആരാധകരെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ താരം നിലനിർത്തുകയും ചെയ്തു. സീരിയലുകളിൽ കണ്ട് ശീലിച്ച താരം ബിഗ്ബോസ് പ്രേക്ഷകർക്ക് താരത്തിന്റെ മുഖം സുപരിചിതമായിരുന്നു.



പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ താരം പാവമാണെന്ന് ആരാധകർക്ക് മനസ്സിലാക്കി കൊടുത്തത് ബിഗ്ബോസ് റിയാലിറ്റി ഷോ ആയിരുന്നു. അഭിനയത്തിന് അപ്പുറം കിടിലൻ ഡാൻസ് മായും താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും ചുവടുകളുമായി എത്തി താരം കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.



സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ആദ്യ ബന്ധത്തിൽ നിന്നും താരം വിവാഹ മോചനം നേടി വീണ്ടും പുതിയ ബന്ധം തുടങ്ങിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ഫാൾ ഇൻ ലൗ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജീവിതത്തിലെ പ്രണയത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം.



പ്രവീൺ എന്ന ആളിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഫാൾ ഇൻ ലൗ എന്നാണ് താരം കുറിച്ചത്. കുറച്ച് നാളുകളായി താരത്തോടൊപ്പം എല്ലായിടത്തും പ്രവീണിനേയും കാണാറുണ്ട് എന്നും താരത്തിന്റെ യാത്രകളിലും പ്രവീൺ പങ്കാളിയാണ് എന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ മനസ്സിലാക്കിയിട്ടുണ്ട്. പഴയ ബന്ധം വേർപിരിഞ്ഞോയെന്നാണ് ആരാധകർ ചോദിക്കുന്നത്.





