കുമ്പളങ്ങി നൈറ്റ്റിലെ സിമ്മി ഇനി പുതിയ ലുക്കിൽ.. 🔥😍ന്യൂ ലുക്ക് കണ്ട് അത്ഭുതപെട്ട് ആരാധകർ 👉👌

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഗ്രേസി ആന്റണി. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ കാലയളവിൽ ഒരുപാട് മികച്ച ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

നടി, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ കലയോട് അമിത താല്പര്യം പ്രകടിപ്പിച്ച താരം കല തന്നെ തന്റെ പഠന വിഷയമാക്കി മാറ്റുകയും ചെയ്തു. ഭരതനാട്യത്തിൽ ബാച്ചിലർ ബിരുദം നേടുകയും ചെയ്തു. തന്റെ പതിനെട്ടാം വയസ്സിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഡീസെന്റ് ക്യാരക്ടർ ആണ് താരം അധികം സിനിമയിലും അവതരിപ്പിച്ചത്. പക്ഷേ ഇപ്പോൾ തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചിരിക്കുന്നു.

താരത്തിന്റെ ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ ഒരുപാട് കിടിലൻ ഡാൻസുകൾ നമുക്ക് കാണാൻ സാധിക്കും. ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന പല ഫോട്ടോഷൂട്ടുകൾ നമുക്ക് ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ കാണാൻ സാധിക്കും. റീൽസ് ഡാൻസ് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിൽ ടീന എന്ന കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു കോമഡി കഥാപാത്രമാണ് ആദ്യസിനിമയിൽ താരം അവതരിപ്പിച്ചത്. പക്ഷേ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് 2019 ൽ ഫഹദ് ഫാസിൽ, ഷൈൻ നിഗം, സൗബിൻ ഷാഹിർ, മാത്യു തോമസ്, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ്.

ഇപ്പോൾ താരം മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. തമാശ, സാജൻ ബാകറി, ഹലാൽ ലൗ സ്റ്റോറി, പ്രതി പൂവൻകോഴി കനക കാമിനി കലഹം തുടങ്ങിയ ഒരുപാട് സൂപ്പർ ഹിറ്റ് മലയാള സിനിമകൾ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. താരം ഷോട്ട് ഫിലിം കളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയജീവിതത്തിൽ പല അവാർഡുകളും താരം നേടിയെടുത്തിട്ടുണ്ട്.

Grace
Grace
Grace
Grace
Grace