
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കല്യാണി പ്രിയദർശൻ. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടെങ്കിലും, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



മലയാളം സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നതെങ്കിലും തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ പത്തോളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. അണിയറയിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ഒരുങ്ങുകയും ചെയ്യുന്നുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. താരത്തിന്റെ ഹയർ സ്റ്റൈൽ ആണ് ഈ ഫോട്ടോയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചുരുളി ഹെയർ സ്റ്റൈൽ ആണ് താരം പുതിയതായി ചെയ്തിരിക്കുന്നത്. ഫോട്ടോകളും താരത്തിന്റെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.



ഈ അടുത്ത് റിലീസ് ആയ സൂപ്പർ ഹിറ്റ് മലയാളം ബ്രഹ്മണ്ട സിനിമ മരക്കാർ അറബിക്കടലിലെ സിംഹം തുടങ്ങി ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത സിനിമ സംവിധായകൻ പ്രിയദർശന്റെ യും മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച ലിസി യുടെയും മകളാണ് കല്യാണി പ്രിയദർശൻ.



അഖിൽ ആക്കിനെനി നായകനായി പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2019 ൽ ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുൽഖർ നായകനായി പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആണ്.



അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. ഹൃദയം, ബ്രോ ഡാഡി എന്ന സിനിമകളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്. ടോവിനോ നായകനായി പുറത്തിറങ്ങാൻ പോകുന്ന തല്ലുമാല സിനിമ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.




