
സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മീര ജാസ്മിൻ. അഭിനയപ്രാധാന്യമുള്ള ഒറ്റ അനവധി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം വിസ്മയകരമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം. ഇപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സിനിമയിൽനിന്ന് താരം പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും അടിപതറാതെ വിജയകരമായ കരിയർ സ്ഥാപിച്ചെടുക്കാൻ താരത്തിന് സാധിച്ചു.



ഇപ്പോൾ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. അതിൽ താരം പറഞ്ഞ പല കാര്യങ്ങളും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. “എന്റെ മനസ്സിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഞാൻ എന്റെ ട്രാക്കിൽ നിന്ന് മാറിപ്പോയിട്ടുണ്ട്. അത് ഒരുപാട് വേദനകൾ എനിക്ക് നൽകിയിട്ടുമുണ്ട്. എന്റെ ജീവിതത്തിലും അഭിനയത്തിലും എന്തൊക്കെയോ സംഭവിച്ചു. പക്ഷേ അതിലൊന്നും വേവലാതിപ്പെടുന്ന ആളല്ല ഞാൻ.”



ഞാനിപ്പോൾ എന്താണ് അതിൽ ഞാൻ ഹാപ്പിയാണ്. വലിയ ആംഗിൾ ലൂടെ നോക്കിയാൽ എന്റെ ജീവിതം ഹാപ്പിയാണ്. അതേ അവസരത്തിൽ ചെറിയ ആംഗിൾ ലൂടെ നോക്കിയാൽ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഒരു കലാകാരനെ കൂടുതൽ കുഴപ്പത്തിൽ ആകുന്നത്, ഒരു സിനിമ കഴിഞ്ഞാലുടനെ അടുത്ത സിനിമ ഏതാണ് എന്നുള്ള ചോദ്യമുയരും.



സിനിമ ഇല്ലാതാവുക എന്നുള്ളതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ചോളം ഏറ്റവും വലിയ ദുഃഖം. അവിടെ നാം നമ്മുടെ തെറ്റുകൾ തിരുത്തി മുന്നേറണം. അല്ലാതെ വിഷമിച്ചിരിന്നു കാര്യമില്ല.
എന്ന് താരം ഇന്റർവ്യൂ വിൽ തുറന്നു പറയുകയുണ്ടായി. താരം പറഞ്ഞ പല കാര്യങ്ങളും വൈറൽ വിഷയമായിരിക്കുന്നു.



2004 ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമയായ സൂത്രധാരനിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം മാധവൻ നായകനായി പുറത്തിറങ്ങിയ റൺ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. അമ്മായി ബാഗുണ്ടി യാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ട തെലുങ്കു സിനിമ. 2004 ൽ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ മൗര്യ എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി.



മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. സിനിമാലോകത്തുനിന്ന് താരത്തിന് ലഭിച്ച അംഗീകാരങ്ങൾ അതിന് ഏറ്റവും വലിയ തെളിവാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് 2004 ൽ സ്വന്തമാക്കിയ താരം 2004ലും 2007ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടി. തമിഴ്നാട് സംസ്ഥാന അവാർഡ് നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ താരത്തിന് ലഭിച്ചു.





