
ഈ വർഷം ആദ്യത്തിൽ ജിയോ ബേബി എഴുതി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒരുപാട് പ്രശംസകളും വിമർശനങ്ങളും പോസിറ്റീവ് നെഗറ്റീവ് റിവ്യൂകളും ഒരുപോലെ ലഭിച്ച സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.



ഈ സിനിമ മുന്നോട്ടു വെച്ച പ്രമേയം തന്നെയാണ് സിനിമ ഇത്രയധികം വിമർശനങ്ങൾ നേരിടാനുള്ള കാരണം. പലരുടെയും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന രൂപത്തിലാണ് സിനിമ മുന്നോട്ടു വന്നത്. അതുകൊണ്ടുതന്നെ സിനിമ സോഷ്യൽമീഡിയയിലും അല്ലാതെയും ഒരുപാട് ചർച്ചചെയ്യപ്പെട്ടു. പലരും ഈ സിനിമയെ വാനോളം പുകഴ്ത്തി, എങ്കിൽ മറ്റു പലർ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു.



സിനിമ ഒരുപക്ഷേ പൂർണ്ണമായും ലാഗ് ആണെങ്കിലും സിനിമ മുന്നോട്ടു വെച്ച പ്രമേയം ഏവരെയും ആകർഷിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഓർത്തഡോക്സ് ഹിന്ദു ഫാമിലിയിൽ ദിവസേന നടക്കുന്ന കാര്യങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ജനങ്ങളിലേക്ക് എത്തിച്ചത്. ശബരിമല വിഷയം കൂടി ചേർന്നതോടെ സിനിമ കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി.



ഇപ്പോൾ ഈ സിനിമ സംവിധാനം ചെയ്ത ജിയോ ബേബി യുടെ പുതിയ പ്രസ്താവനയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നു. വളരെ വ്യക്തമായി തന്നെ പലരെയും കൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ പുതിയ പ്രസ്താവന ഇറക്കിയത്.



സംവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ്.. “ഈ സിനിമ കണ്ട് വിവാഹ ജീവിതത്തിൽ നിരാശയാനുഭവിക്കുന്ന പത്തു സ്ത്രീകളെങ്കിലും വിവാഹമോചിതർ ആവുകയാണെങ്കിൽ ഞാൻ സന്തോഷിക്കും ” എന്നായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന.



കാരണം ഈ സിനിമയുടെ ഇതിവൃത്തം തന്നെ ഇങ്ങനെയായിരുന്നു. ഒരു വിദ്യാസമ്പന്നയായ പെൺകുട്ടി കല്യാണം കഴിഞ്ഞതിനു ശേഷം കൂട്ടിലിട്ട് കിളിയെപ്പോലെ, സ്വാതന്ത്ര്യം ഇല്ലാതെ ഭർത്താവിന്റെ അടിമയെപ്പോലെ ജീവിക്കുന്ന കഥയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ പറഞ്ഞുവരുന്നത്. കലയോട് അമിത താല്പര്യം ഉള്ള പെൺകുട്ടി വെറും കിച്ചനിൽ ഒതുങ്ങുന്ന അവസ്ഥയാണ് സിനിമ.



സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി നിമിഷ സജയൻ തകർത്തഭിനയിച്ച സിനിമ കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സ്ത്രീ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ സിനിമയിൽ നിമിഷ സജയൻ ആണ് നായികയുടെ വേഷമണിഞ്ഞത്. ആ കഥാപാത്രത്തിന് പേര് പോലും നൽകിയിട്ടില്ല എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇതുപോലെ അറിയപ്പെടാത്ത എത്രയോ പെൺകുട്ടികൾ സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്നതിനുള്ള വ്യക്തമായ ഉദാഹരണം കൂടിയാണ്.





