എനിക്കിഷ്ടം ഈ പ്രത്യേകതയുള്ള ആണുങ്ങളെ , പ്രിയതാരം തൃഷയുടെ വാക്കുകൾ 👉👉

തമിഴ് തെലുഗു ചിത്രങ്ങളിൽ അഭിനയം കൊണ്ട് അറിയപ്പെടുന്ന ഒരു നടിയാണ് തൃഷ. 1999 മുതലാണ് താരം സിനിമയിൽ സജീവമായത്. ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

പക്ഷേ താരത്തിന്റെ ആദ്യം ശ്രദ്ധേയമായ വേഷം സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ‍തെ എന്ന സിനിമ ആയിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ താരത്തെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് ഉയർത്തി. 2004 ൽ പുറത്തിറങ്ങിയ വിജയ് നായകനായി അഭിനയിച്ച ഗില്ലി താരത്തിന്റെ കരിയറിലെ മികച്ച അധ്യായമാണ്.

ഹേയ് ജൂഡ്, റാം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളിൽ മാത്രമാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ചെറുതല്ലാത്ത സ്ഥാനവും വലിയ ആരാധക വൃന്തവും ഉണ്ട്. നിവിന്‍ പോളി നായകനായി എത്തിയ ഹേയ് ജൂഡ് എന്ന സിനിമ ശ്രദ്ധേയമായിരുന്നു.

വരുണ്‍ മണിയന്‍ എന്ന ബിസിനസുകാരനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു എങ്കിലും ചില കാരണങ്ങളാല്‍ അത് നടക്കാതെ പോകുകയായിരുന്നു. അതിനു മുൻപും ശേഷവും ഗോസിപ്പുകളിൽ താരത്തിന്റെ പേര് വരാറുണ്ട്. ചിമ്പുവുമായി ഗോസിപ്പ് കോളങ്ങളില്‍ നടിയുടെ പേര് വന്നപ്പോള്‍ ചിമ്പു തന്റെ സുഹൃത്താണെന്നും ഗോസിപ്പുകള്‍ക്ക് കഴമ്പില്ലെന്നും നടി പ്രതികരിച്ചിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് വൈറലാകുന്നത്. തനിക്ക് വൈകാരികമായി അടുപ്പമുള്ളതും നാല് കാലുകള്‍ ഉള്ളതുമായ ആണ്‍ കുട്ടികളെ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ് തന്റെ വളര്‍ത്ത് നായയുടെ ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന നായയും ഫോട്ടോയുടെ ആകര്‍ഷണമാണ്. വളരെ പെട്ടന്നാണ് ഫോട്ടോ ആരാധകർ ഏറ്റെടുത്തത്.

മുന്‍പ് റാണ ദഗുപതിയുമായി താരം പ്രണയത്തിലായിരുന്നു. അതും വിവാഹത്തിലെത്തിയില്ല. തന്റെ വിവാഹത്തെ സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകള്‍ക്ക് ഉള്ള താരത്തിന്റെ മറുപടിയാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി വളരെ വേഗത്തിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.

Trisha
Trisha
Trisha
Trisha