ഒരു കാലത്ത് മലയാളികളുടെ ഹരമായിരുന്ന ഈ നടിയുടെ ഇന്നത്തെ അവസ്ഥ… ദൈവം വിധിച്ചത് മാത്രമേ നടക്കുകയുള്ളൂ….

സജീവമായിരുന്ന കാലമത്രയും സിനിമ പ്രേമികളായ യുവാക്കളുടെ ഹരമായിരുന്നു റീമാ സെൻ. വിവാഹത്തിനു ശേഷം താരം സിനിമ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും അഭിനയിച്ച സമയത്തുള്ള പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ട് ആയി ഇപ്പോൾ പരിണമിച്ചിരിക്കുകയാണ്. മിന്നലെ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ വേഷം വളരെ മികച്ച രൂപത്തിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രീതിയിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ആ വർഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് താരം കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് നിരവധി സൂപ്പർതാര സിനിമകളിൽ റീമ നായികയായി അഭിനയിച്ചു.

പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ജനിച്ച റീമ തെലുങ്കു ചിത്രമായ ജാനകിയിലൂടെ 2000ലാണു സിനിമയിലെത്തിയത്. 2001ല്‍ മിന്നലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കോളിവുഡിന്റെ ഹൃദയത്തില്‍ ഇടം നേടി­യത്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അത്രയും പ്രേക്ഷകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും അനായാസം താരത്തിന് വഴങ്ങുമായിരുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി ചിത്രങ്ങളില്‍ റീമ അഭിനയിച്ചി­ട്ടു­ണ്ട്. ധൂൽ, ചെല്ലമെ, വല്ലവൻ, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിലെ പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ താരത്തിന് നേടിക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു ഈ സിനിമകളിലേത്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ താരത്തെ എപ്പോഴും പ്രേക്ഷകർ അന്വേഷിക്കുന്നത്.

2012 മാര്‍ച്ച് പതിനൊന്നിനായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിന്നത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ശിവ് കരണ്‍ സിംഗുമായിട്ടാണു താരത്തിന്റെ വിവാഹം കഴിഞ്ഞത്. റീമയെയും ശിവ് കരണിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോഴൊക്കെ റീമ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു എന്ന് പ്രണയം നിഷേധിക്കുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ വന്‍കിട ഹോട്ടല്‍, റെസ്‌റ്റോറന്റ് ഉടമയാണ് ശിവ് കരണ്‍ സിംഗഎന്ന പ്പോൾ താരത്തിന് ഒരു ആൺകുട്ടി ഉണ്ട്. രുദ്രവീർ എന്നാണ് കുട്ടിയുടെ പേര്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച് ഫാമിലി ഫോട്ടോ ആണ് വൈറൽ ആയി മാറുന്നത്.

ഒരു ബ്ലാക്ക് സാറ്റിൻ ഷർട്ട് ആണ് താരം ചിത്രത്തിൽ അണിഞ്ഞിരിക്കുന്നത്. അധികം മേക്കപ്പ് ഒന്നുമില്ലാതെ ആണ് താരത്തെ ഫോട്ടോകളിൽ കാണുന്നത്. താരം ഇപ്പോഴും വളരെ ക്യൂട്ട് ആണ് എന്നാണ് ആരാധകർക്ക് പറയാനുള്ളത്. താരം സിനിമയിലേക്ക് തിരിച്ചു വരണം എന്ന ആഗ്രഹം ഒരുപാട് പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.

Reema
Reema