വെറുതെ അല്ല ഇത്രേം സൗന്ദര്യം..🔥😍 ജിമ്മിൽ കിടിലൻ വർക്ക്ഔട്ട് ചെയ്‌ത്‌ ബിഗ് ബോസ് താരം ഋതു മന്ത്ര.. വീഡിയോ വൈറൽ, കാണാം…

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ടിവി റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ പ്രശസ്ത നടൻ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ത്രീയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. ബിഗ് ബോസ് ഹൗസിൽ നല്ല മത്സരമാണ് താരം കാഴ്ച വച്ചുകൊണ്ടിരുന്നത്.

വളരെ ഏറെ പ്രേക്ഷക പിന്തുണ കൂടിയുള്ള താരമായിരുന്നു ഋതു മന്ത്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അതി സുന്ദരിയായാണ് താരത്തെ എപ്പോഴും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. പ്രൊഫഷണലി മോഡലായ താരം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2018 ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് താരത്തിന് മത്സരിക്കാൻ സാധിക്കുകയും മിസ്സ് ടാലെന്റെഡ് അവാർഡ് വിജയിക്കാൻ സാധിക്കുകയും ചെയ്തു.

ശാലീന സുന്ദരിയായി പല ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിന് പുറമേ നല്ലൊരു നടിയും ഗായകിയും കൂടിയാണ് താരം. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. റെഡ് ഗ്രീൻ ബ്ലൂ, കുമ്പാരീസ്, ഉയരെ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ താരത്തിന് വേഷമുണ്ടായിരുന്നു.

കടന്നുചെന്ന ഓരോ മേഖലയും വളരെ വിജയകരമായി പൂർത്തിയാക്കാൻ താരത്തിന് സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ സിനിമാ മേഖലയിൽ താരത്തിന് കൂടുതൽ മികച്ച വേഷങ്ങളിൽ ഇനി ഭാവിയിൽ കാണാൻ സാധിക്കും എന്ന് തന്നെയാണ് ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം വൈറലാണ്.

ഏറ്റവും അടുത്ത് കേദാർനാഥിലേക്ക് താരം നടത്തിയ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ശരീരവും ശരീരസൗന്ദര്യവും നന്നായി സൂക്ഷിക്കുന്ന കൂട്ടത്തിലും ആണ് താരം. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ജിമ്മിൽ താരം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം ഐടിയിലൂടെയാണ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരോരുത്തരും താരത്തിന് നൽകുന്നത്. ശരീരം ആരോഗ്യത്തോടെയും സൗന്ദര്യത്തിലും സംരക്ഷിക്കുന്നതിന് ആരാധകർ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്.

Rithu
Rithu
Rithu
Rithu
Rithu