
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2004 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2004 ഒരു കൊട്ടേഷൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും, ആരെയും വശീകരിക്കുന്ന അവതരണ മികവ് കൊണ്ടും അതിമനോഹരമായ നൃത്തചുവടുകൾ കൊണ്ടു ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മികച്ചതാക്കുകയും പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു.



ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുന്നു. തുടക്കം താരം കാഴ്ചവെച്ച അഭിനയത്തിന് മികവു കൊണ്ട് തന്നെയാണ് ഇത്. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മാണിക്യക്കല്ല്, മല്ലുസിംഗ്, കർമ്മയോദ്ധ, ഡ്രമ, ധമാക്ക തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.



2004 ൽ സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. താരം ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് 2010 മുതൽ 12 വരെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫിലെ അഭിനയത്തിലൂടെ ആണ്. പല പരിപാടികളിലും അവതാരകയായി താരം തിളങ്ങിയിട്ടുണ്ട്.



ഇതിനെല്ലാം അപ്പുറം ഡയറക്ഷൻ രംഗത്തും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളും കാണാം.



ഏത് വേഷത്തിൽ ആണെങ്കിലും താരം കാണാൻ കിടു ലുക്കിൽ ആയിരിക്കും. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. തനിക്ക് അമ്മയെ ഇഷ്ടമാണ് കാരണം എന്റെ നല്ല ഫോട്ടോകള്‍ എടുക്കുന്നത് അമ്മയാണ് എന്ന് ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത്‌കൊണ്ട് താരം പറഞ്ഞിരുന്നു.



ഇപ്പോൾ തന്റെ പുതിയ ഫോട്ടോയ്ക്ക് നിങ്ങളുടെ കാരണം എന്താണ് എന്നാണ് താരം ക്യാപ്ഷനിട്ടിരിക്കുന്നത്. താരം വളരെ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മൂന്നിലധികം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലര്‍ത്തിയ താരമാണ്. അഭിനയ മികവും സംവിധാന മികവും അതിനൊപ്പം സൗന്ദര്യത്തിലും താരം മുന്നിൽ നിൽക്കുകയാണ്.











