
നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരം ഒരു അവതാരക എന്ന രീതിയിലാണ് കരിയർ ആരംഭിക്കുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർക്ക് പെട്ടെന്ന് തിളങ്ങാൻ സാധിക്കാറുണ്ട്. അത്തരക്കാർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷകരുടെ പ്രിയങ്കരി ആവാനും ഇഷ്ടതാരം ആവാനും സാധിക്കുമെന്നതിന് വലിയൊരു ഉദാഹരണമാണ് താരം. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഇപ്പോൾ താരം ഒരുപോലെ തിളങ്ങി നിൽക്കുകയാണ്.



സ്റ്റാർ മാജിക്കിൽ മികച്ച മത്സരങ്ങൾ കാഴ്ച വെച്ച് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഡയാനയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ വലിയ ജനപിന്തുണയും മികച്ച ആരാധക അഭിപ്രായവും ഈ പരിപാടിയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.



2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും അതിലൂടെ വലിയ സിനിമകളിലേക്ക് അവസരം ഉണ്ടാകുകയും ചെയ്തു.



2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി ഇപ്പോൾ താരത്തിന്റെ അഭിനയ വൈഭവം പരന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരത്തിന് വലിയ ആരാധക വൃന്ദം ഉണ്ടാകുകയും ചെയ്തു. സജീവമായ ആരാധകരാണ് താരത്തിനുള്ളത്.



സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. സുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോകൾ കിടിലനായിട്ടുണ്ട് എന്നാണ് ആരാധക പക്ഷം. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.










