
സിനിമ ലോകത്ത് പ്രശസ്തിയാർജ്ജിച്ച ഒരുപാട് കുടുംബങ്ങൾ ഉണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമകളിൽ ആണ് ഇത്തരത്തിലുള്ള താര കുടുംബങ്ങൾ സാധാരണയായി കാണാൻ സാധിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മറ്റു പല ഇൻഡസ്ട്രി കളിലും ഇത്തരത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് താര കുടുംബങ്ങൾ കാണാൻ സാധിക്കും. നമ്മുടെ മലയാളത്തിലും ഇതു കുറവല്ല.



അച്ഛൻ-മകൻ പാരമ്പര്യം, അച്ഛൻ മകൾ, അമ്മ മകൻ അല്ലെങ്കിൽ അമ്മ മകൾ, അതുമല്ലെങ്കിൽ വിവാഹ ബന്ധത്തിലൂടെ കുടുംബങ്ങളായി മാറിയ താരജോഡികൾ എന്നിങ്ങനെ നീളുകയാണ് സിനിമയിലെ താര കുടുംബങ്ങൾ. അറിയപ്പെട്ട ഒരുപാട് പ്രശസ്ത താരജോഡികൾ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്നുണ്ട്. ബോളിവുഡിൽ ഇത് സർവ്വ സാധാരണയാണ്. മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് താരജോഡികൾ ഉണ്ട്. ഉദാഹരണത്തിന് ജയറാം & പാർവതി, കാവ്യ മാധവൻ & ദിലീപ്, ബിജു മേനോൻ & സംയുക്ത വർമ്മ, ഫഹദ് ഫാസിൽ & നസ്രിയ etc.



ഇത്തരത്തിൽ പ്രശസ്തിയാർജ്ജിച്ച ബോളിവുഡിലെ താരജോഡികളാണ് അർജ്ജുൻ കപൂർ & മലൈക ആരോര. 2018 മുതലാണ് ഈ താരജോഡികൾ ഒരുമിച്ച് ജീവിതം ആരംഭിച്ചത്. തന്നെക്കാളും 12 വയസ്സ് ചെറുപ്പം ഉള്ള അർജ്ജുൻ കപൂർ ആണ് ഇപ്പോൾ താരത്തിന്റെ ജീവിതപങ്കാളിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരുപാട് ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും.



രണ്ടുപേരും വർക്കൗട്ട് ഫ്രീക്കന്മാർ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവര് ഒരുമിച്ചുള്ള വർക്കൗട്ട് വീഡിയോ ആണ് വൈറലായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ബിക്കിനിയിൽ ആണ് മലയ്ക്ക വിഡിയോയിൽ കാണപ്പെടുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



നടി മോഡൽ ഡാൻസർ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. പ്രശസ്ത സിനിമാതാരം ആർഭാസ് ഖാൻ ആണ് താരത്തിന്റെ ആദ്യഭർത്താവ്. 1998 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിയുകയും ചെയ്തു. പിന്നീടാണ് താരം അർജുൻ കപൂറുമായി ജീവിതം ആരംഭിച്ചത്. 48 വയസ്സുള്ള താരം 36 വയസ്സുള്ള അർജുൻ കപൂർവമായാണ് ഇപ്പോൾ ജീവിതം മുന്നോട്ട് നയിക്കുന്നത്.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അർജ്ജുൻ കപൂർ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത നടനും നിർമ്മാതാവുമായ ബോണി കപൂറിന്റെയും മൗന ഷാരിയുടെയും മകനാണ് അർജുൻ കപൂർ. അസോസിയേറ്റ് ഡയറക്ടർ അസോസിയേറ്റ് പ്രൊഡ്യൂസർ എന്നിങ്ങനെ കരിയർ ആരംഭിച്ച താരം പിന്നീട് 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്നു.








