
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തു കൊണ്ടിരുന്നത് പ്രിയങ്ക ചോപ്ര വിവാഹമോചിതയായ ആവുന്നു എന്നുള്ളതാണ്. എന്നാൽ വ്യാജവാർത്തകളും അഭ്യൂഹങ്ങൾക്കും ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും ഒന്നായത്.



2018ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഹിന്ദു -ക്രിസ്ത്യൻ ആചാര പ്രകാരമായി തന്നെ വളരെ ഭംഗിയായാണ് വിവാഹം നടന്നത്. പ്രിയങ്കയെക്കാൾ പത്ത് വയസ് പ്രായം കുറവാണ് നിക്കിന് എന്നത് ഇരുവരുടേയും പ്രണയം ആരംഭിച്ചപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. നിരവധി വിമർശനങ്ങളും ഇതേ ചൊല്ലി താരങ്ങൾക്ക് നേരെ ഉണ്ടാവുകയും ചെയ്തു.



എന്നാൽ ഇത്തരത്തിലുള്ള വിമർശന സ്വരങ്ങൾ ഒന്നും പ്രണയത്തെ ഒരു തരിപോലും ബാധിച്ചിരുന്നില്ല. പ്രണയത്തിനു ശേഷം വിവാഹം കഴിഞ്ഞ് ഇപ്പോൾ മൂന്നു വർഷം ആകുമ്പോഴും സന്തോഷത്തിലും സമാധാനത്തിലും ഈ ബന്ധം തുടരുകയാണ്. സിനിമാ കഥകൾ പോലെ മനോഹരമാണ് ഇരുവരുടേയും പ്രണയവും വിവാഹവും.



വിദേശത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി എന്നതും പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിൽ വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി എന്നതും പ്രേക്ഷകർക്ക് എല്ലാവർക്കുമറിയാം.



പ്രിയങ്കയേക്കാൾ വയസ്സ് കുറവുള്ളതുപോലെ ഉയരവും കുറവാണ് നിക്കിന് എന്നതും ഇവരുടെ വിവാഹ സമയത്ത് കേട്ട വിമർശനങ്ങളിൽ ഒന്നായിരുന്നു. ഇതൊക്കെ വളരെ അനായാസം താരദമ്പതികൾക്ക് നേരിടാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. മൂന്നു വർഷത്തോളമായി വിമർശനങ്ങൾ ഒന്നും കയറി വരാൻ ഇടംകൊടുക്കാതെ മനോഹരമായി മുന്നോട്ടു പോവുകയാണ് ഇരുവരുടെയും ദാമ്പത്യം



അതിനിടയിലാണ് ഇപ്പോൾ ഇരുവരും വേർപിരിയാൻ പോകുന്നു എന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം പടർന്നിരിക്കുന്നത്. ഡിവോഴ്സ് വർത്തമാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചൂടോടെ ചർച്ച ചെയ്യപ്പെടുമ്പോഴും പ്രിയങ്കയും നിക്കും മൂന്നാം വാർഷികം എങ്ങനെയെല്ലാം ആഘോഷം ആക്കണമെന്ന തിരക്കിലാണ്.



താരം തന്റെ പേരിൽ നിന്നും നിക്കിന്റെ സർ നെയിം ആയ ജൊനാസ് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. സാമന്തയുടെ വിവാഹ മോചന അഭ്യൂഹങ്ങളും ഇങ്ങനെ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രചരിച്ചത്. ഈ വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ലണ്ടനിൽ വെച്ച് പ്രിയങ്കയുടേയും നിക്കിന്റേയും മൂന്നാം വിവാഹ വാർഷിക ആഘോഷങ്ങൾ തകൃതിയായി നടന്നിരുന്നു.





