‘അർച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭർത്താവ് ഉപേക്ഷിച്ചു ‘ തെറ്റിദ്ധാരണജനകമായ തലക്കെട്ട് നൽകിയ മാധ്യമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് നടി….

2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയാണ് നീലത്താമര. ഈ സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് അർച്ചന കവി. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. തന്റെ അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി.

ഇപ്പോൾ നടി, യൂട്യൂബർ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. നീലത്താമരക്ക് ശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. അരവാൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിലും ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

2016 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ യൂട്യൂബറായ അഭിഷ് മാത്യു ആയിരുന്നു താരത്തിന്റെ ഭർത്താവ്. പിന്നീട് ഇവർ വിവാഹമോചിതരായി. നടി എന്നതിലുപരി ഒരുപാട് ടിവി ഷോകൾ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും വിജയങ്ങളാണ് താരം ഓരോ ഇടങ്ങളിലും കൊയ്തു കൊണ്ടിരുന്നത്.

തുടക്കം മുതൽ 2016 അവസാന ചിത്രത്തിൽ അഭിനയിക്കുന്നത് വരെയും താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും ആരാധക അഭിപ്രായങ്ങളും താരത്തിന് സ്വന്തമായുണ്ട്. നീലത്താമര, മമ്മി ആൻഡ് മി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ ചില മാധ്യമങ്ങൾക്കെതിരെ ശക്തമായ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. തൻറെ വിവാഹ മോചനത്തെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചും തെറ്റിദ്ധാരണ ജനകമായ വാർത്തകൾ ചില മാധ്യമങ്ങൾ നൽകുകയുണ്ടായി എന്ന് പറയുകയും അവർക്കെതിരെ തന്റെ അമർഷം വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ് താരമിപ്പോൾ. തന്റെ വിഷാദരോഗത്തെ കുറിച്ചും മറ്റും താരം നേരത്തെ തുറന്നു പറയുകയും ചെയ്തിരുന്നു.

താരം ശരിയായ രൂപത്തിൽ തന്നെ വിഷാദ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞതാണ് ചില ഓൺലൈൻ മീഡിയകൾ വളച്ചൊടിച്ച് വാർത്ത ഉണ്ടാക്കിയത്. ഇതിനെതിരെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. അവർക്ക് ഇതൊരു ക്ലിക്ക് മാത്രമാണ്. ഇതിനകം ഒരുപാട് ക്ലിക്കുകൾ കിട്ടിയിട്ടുണ്ടാകും.എന്തു സംഭവിച്ചു എന്ന ചിന്തയാണ് ശേഷിക്കുന്നത് എന്നാണ് താരം പറയുന്നത്.

മലയാളം വായിക്കാൻ അഭിക്ക് അറിയില്ല എന്നും അതിനാൽ തന്നെ എന്താണ് എഴുതിയത് എന്ന് അവനു മനസ്സിലായിട്ടില്ല എന്നും താരം പറഞ്ഞു ക്ലിക്കും, വ്യൂസും ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള തെറ്റിദ്ധാരണാ ജനകമായ തലക്കെട്ടുകൾ നൽകി വായനക്കാരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും താരം വ്യക്തമാക്കി.

Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana