
കാലത്തിനനുസരിച്ച് ചിന്തകളും, ജീവിതശൈലികളും, ആശയങ്ങളും, സമീപനങ്ങളും, നിലപാടുകളും മാറുന്നുണ്ട് എന്നത് വ്യക്തമായ സത്യമാണ്. പണ്ട് നാം വിശ്വസിച്ച് നടന്നിരുന്ന പല ആശയങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ പലതും കേവലം പ്രഹസനമായി നമുക്ക് തോന്നാറുണ്ട്. വിശ്വസിച്ചു വെച്ചതൊക്കെ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് പിന്നീട് തിരിച്ചറിയാറുണ്ട്.



ചുരുക്കിപ്പറഞ്ഞാൽ എല്ലാ മേഖലകളിലും ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷേ ചില അവസരത്തിൽ എത്ര പുരോഗമനം പറഞ്ഞാലും പഴയ ഓർത്തഡോക്സ് ചിന്താഗതികൾ മനസ്സിൽ വച്ച് നടക്കുന്ന പലരും നമുക്കിടയിൽ ജീവിക്കുന്നുണ്ട് എന്നത് മറ്റൊരു ഖേദകരമായ സംഭവമാണ്. ഇപ്പോഴും മാറ്റം വരാത്ത ചിന്തകളാൽ അവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.



മാറ്റം വന്നവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എൽ ജി ബി ടി കൺസെപ്റ്റ്. ഈ നാലു വിഭാഗത്തിൽപെട്ട ജനങ്ങൾക്ക് സമൂഹം ഒരു സമയത്ത് തീരെ വില കൽപ്പിച്ചിരുന്നില്ല. സമൂഹത്തിലെ രണ്ടാംഘട്ട വ്യക്തികളായി മാത്രമേ അവരെ സമൂഹം പരിഗണിച്ചിരുന്നു. പക്ഷേ ഇപ്പോൾ ചിന്തകളും ജീവിതരീതികളും സമൂഹത്തിന്റെ നിലപാടും മാറിയിരിക്കുകയാണ്. സാധാ മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളും എൽജിബിടി കാറ്റഗറിയിലുള്ളവർക്കും ലഭിക്കുന്നുണ്ട്.



ഒരു സമയത്ത് സിനിമയിൽ ലെ സ്ബി യൻ ഗേ തുടങ്ങിയ കാൻസറുകൾ വളരെ മോശമായ രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ കേവലം കോമാളികൾ ആയി മാത്രമാണ് പുറത്തുവന്നിരുന്നത്. ഈ കൺസെപ്റ്റ് ഉള്ള പ്രധാന കഥാപാത്രങ്ങൾ ചുരുക്കം ചില സിനിമകൾ മാത്രമേ തൊട്ടും തൊടാതെയും മുമ്പ് പുറത്തുവന്നിരുന്നു. പിന്നീട് ഇത്തരത്തിലുള്ള പല സിനിമകളും രംഗത്തുവന്നു. പലതും പ്രൊമോട്ട് ചെയ്യുന്ന സിനിമകളായിരുന്നു.



എന്നാൽ ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുന്നത്. ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ ഒരു മുഴുനീള ലെ സ്ബി യൻ കഥ പറയുന്ന സിനിമ ആദ്യമായിരിക്കും. ഹോളി വൂണ്ട് ( വിശുദ്ധ മുറിവ്) എന്ന് പേരുള്ള മുഴുനീള ലെസ്ബിയൻ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മലയാള സിനിമയിലെ ധീര മുന്നേറ്റമെന്ന് വരെ സിനിമയെ വിശേഷിപ്പിക്കാവുന്നതാണ്.



ലെ സ്ബി യൻ ഒരു മനുഷ്യ വികാരം ആണെന്ന് തുറന്നു പറഞ്ഞുകൊണ്ട്, വളരെ കൃത്യമായി ആശയത്തെ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് സിനിമ. പ്രണയം മനസ്സിൽ ആണ്, അത് പിന്നീട് ശ രീ രത്തിലേക്ക് കടക്കുന്നു എന്ന് സിനിമ കഥയിലൂടെ ആരാധകരെ അറിയിക്കുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.



കക്ക വാരൽ തൊഴിലാളികൾ ആയ രണ്ടു സ്ത്രീകൾ തമ്മിലുള്ള പ്രണയമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. സ്കൂൾ സമയത്ത് തുടങ്ങുന്ന പ്രണയവും പിന്നീട് രണ്ടുപേരും വിവാഹം കഴിക്കുകയും വേറെ കുടുംബങ്ങളിലേക്ക് പോകുന്നതും, ഒരുപാട് വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുന്നതും ആണ് സിനിമയുടെ കഥാതന്തു. സൈലന്റ് സിനിമയായ ഹോളി വുണ്ട് സംവിധാനം ചെയ്തത് അശോക് ആർ നാഥ് ആണ്.



